കോഴിക്കോട് കെ.എസ്.ആര്‍.ടി.സി കെട്ടിടസമുച്ചയത്തിന് ബലക്ഷയമില്ലെന്ന്; തൂണുകള്‍ ബലപ്പെടുത്തണം

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയുടെ കോഴിക്കോട്ടെ കെട്ടിടസമുച്ചയത്തിന് ബലക്ഷയമില്ലെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. തൂണുകള്‍ മാത്രം ബലപ്പെടുത്തിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പറയുന്നത്.

ഈ മാസം അവസാനം റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും.

കെട്ടിടസമുച്ചയം അപകടാവസ്ഥയിലാണെന്നായിരുന്നു മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട് സര്‍ക്കാറിന് ലബിച്ചത്. ബലപ്പെടുത്തല്‍ പ്രവൃത്തി ഐ.ഐ.ടിയുടെ നേതൃത്വത്തില്‍ തന്നെ ഉടന്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും പല വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ വിദഗ്ധ സമിതിയെ നിയോഗിക്കുകയായിരുന്നു.

കഴിഞ്ഞ മാസം ഇടക്കാല റിപ്പോര്‍ട്ട് വിദഗ്ധ സമിതി മദ്രാസ് ഐ.ഐ.ടിക്ക് അയച്ചുകൊടുത്തെങ്കിലും ശിപാര്‍ശകള്‍ ഐ.ഐ.ടി തള്ളിയിരുന്നു.

നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് എടുത്ത കേസില്‍ അന്വേഷണവും നടക്കുന്നുണ്ട്.

Tags:    
News Summary - expert committee report about KSRTC kozhikode building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.