പ്രവാസികളുടെ ആശങ്ക: ജി.സി.സി നേതാക്കളുമായി മുസ്​ലിം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി

മലപ്പുറം: കോവിഡ് 19 രോഗ വ്യാപനത്തി​​െൻറ പശ്ചാത്തലത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ജി.സി.സി നേതാക്കളുമായി ആശയ വിനിമയം നടത്തി മുസ്​ലിം ലീഗ് നേതാക്കള്‍. വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയില്‍ നേതാ ക്കള്‍ ഗള്‍ഫ് നാടുകളിലെ സ്ഥിതികള്‍ വിലയിരുത്തി. പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ നേതൃത്വത്തിലാണ് ചര്‍ച്ച നട ത്തിയത്. ചികിത്സാരംഗത്ത് നേരിടുന്ന പ്രതിസന്ധിയാണ് ഏറെ പ്രയാസം സൃഷ്ടിക്കുന്നതെന്ന് ജി.സി.സി നേതാക്കള്‍ പങ്ക് വെച്ചു.

രോഗം സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിനുള്ള ഐസൊലേഷനും പര്യാപ്തമല്ല. പരിമിതമായ സൗകര്യമാണ് പലയിടത്തുമുള്ളത്. ഒന്നിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മുറികളും പ്രവാസികളെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. നാട്ടിലെത്താന്‍ താല്‍പര്യപെടുന്നവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കണം. യാത്രക്കാരെ നാട്ടിലെത്തിക്കാന്‍ വിമാനകമ്പനികള്‍ തയാറാണെങ്കിലും സര്‍ക്കാര്‍ അനുമതിയാണ് വിലങ്ങുതടിയായിരിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്നും ജി.സി.സി നേതാക്കള്‍ പറഞ്ഞു.

പ്രവാസികളുടെ പ്രശ്‌നങ്ങളും ആശങ്കകളും നിരന്തരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ധരിപ്പിക്കുന്നുണ്ടെന്നും വേണ്ട നടപടികളെടുക്കാന്‍ സമ്മര്‍ദ്ധം ചെലുത്തുന്നുണ്ടന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു. ഇക്കാര്യത്തിൽ വേഗത്തില്‍ നടപടിയെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇതിനാവശ്യമായ ഇടപെടലുകള്‍ തുടരുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ചര്‍ച്ചയില്‍ മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.കെ മുനിര്‍ എം.എല്‍.എ തുടങ്ങിയവർ പങ്കെടുത്തു. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ബഹറൈന്‍ എന്നീ രാജ്യങ്ങളിലെ കെ.എം.സി.സി നേതാക്കളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.

Tags:    
News Summary - expat's tension; muslim league leaders discussed with gcc -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.