കോഴിക്കോട്: വ്യായാമത്തിന്‍റെ പേരിൽ അന്യ പുരുഷന്മാരുടെ മുന്നിലും ഇടകലർന്നും സ്ത്രീകൾ അഭ്യാസം നടത്തുന്നതും മതവിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതും അനുവദനീയമല്ലെന്ന് സമസ്ത കാന്തപുരം വിഭാഗം മുശാവറ.
സുന്നി വിശ്വാസികൾ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തി പൂർവിക വിശ്വാസ ആചാരങ്ങളും നയങ്ങളും മുറുകെപ്പിടിച്ച് ജീവിക്കണമെന്നും മുശാവറ യോഗം അഭ്യർഥിച്ചു. ആരോഗ്യ സംരക്ഷണം ഇസ്ലാം പ്രാധാന്യം നൽകുന്നുണ്ട്. ജീവിത ശൈലി രോഗങ്ങൾ തടയുന്നതിനും ശരീരിക ഉണർവിനും മത നിയമങ്ങൾക്ക് വിധേയമായ ആവശ്യമായ വ്യായാമം വിരോധിക്കപ്പെട്ടതല്ലെന്നും മുശാവറ വ്യക്തമാക്കി.
മെക് 7 വിവാദ പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച വിശദീകരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.സമസ്ത സെന്‍റിനറിയുടെ ഭാഗമായി ഫെബ്രുവരി 11ന് കോഴിക്കോട് മുൽതഖർ ഉലമായും ഏപ്രിലിൽ ജില്ല, മേഖല തലങ്ങളിൽ പണ്ഡിത സംഗമങ്ങളും സംഘടിപ്പിക്കാനും തീരുമാനിച്ചു. പ്രസിഡന്‍റ് ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.