പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷ ഒഴിവാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ ചെറിയ പ്രായത്തിൽ കുട്ടികൾക്ക് പരീക്ഷ നടത്തുന്നില്ലെന്നും ഇക്കാര്യം പരിശോധിക്കണമെന്നും മുഖ്യമന്ത്രി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയത് പരിഗണിച്ചാണ് സാധ്യത പരിശോധിക്കുന്നത്.
സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന് ആധാരമായ കേരള പാഠ്യപദ്ധതി ചട്ടക്കൂടിൽ ഒന്നാം ക്ലാസ് വിദ്യാർഥികളെ വിലയിരുത്താൻ നിരന്തര മൂല്യനിർണയത്തിനും വിവിധ രീതിയിലുള്ള പ്രവർത്തനങ്ങൾക്കും കളികൾക്കും ഊന്നൽ നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. നിലവിൽ ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് പാദ, അർധ, വാർഷിക പരീക്ഷകൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.