രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പദ്മിനി തോമസ് 

സുരേന്ദ്രൻ പറഞ്ഞ കോൺഗ്രസ് നേതാവ് പദ്മിനി തോമസോ? ഇന്ന് ബി.ജെ.പിയിൽ ചേരുമെന്ന് സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷ

തിരുവനന്തപുരം: പ്രമുഖ കോൺഗ്രസ് നേതാവ് ഇന്ന് ബി.ജെ.പിയിൽ ചേരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡഡന്റ് കെ. സുരേന്ദ്രൻ ഇന്നലെ അവകാശപ്പെട്ടിരുന്നു. അതിനുപിന്നാലെ, കോൺഗ്രസ് സഹയാത്രികയും കേരള സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷയുമായ പദ്മിനി തോമസ് ബി.ജെ.പിയിൽ ചേരാനൊരുങ്ങുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നു.

കെ.പി.സി.സി കായിക വേദിയുടെ മുൻ സംസ്ഥാന പ്രസിഡന്റായിരുന്നു പദ്മിനി. ഇന്ന് ബി.ജെ.പിയിൽ അംഗത്വം എടുക്കുമെന്ന് പദ്മിനി തോമസ് പറഞ്ഞു. പാർട്ടിവിടാനുള്ള കാരണം വാർത്താ സമ്മേളനത്തിൽ പറയാമെന്നും അവർ പറഞ്ഞു.

ഏഷ്യൻ ഗെയിംസ് മെഡൽ​ ജേത്രിയായിരുന്നു. മുൻ മുഖ്യമന്ത്രിമാരും കോൺഗ്രസ് നേതാക്കളുമായ കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി എന്നിവരടക്കമുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്ന് പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലെത്തുമെന്ന് സംസ്ഥാന പ്രസിഡഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു.

റെയിൽവേ ടീമിന്റെ പരിശീലകയായിരുന്നു പദ്മിനി. 1982ലെ ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ വെങ്കലവും 4 x 400 മീറ്റർ റിലേയിൽ വെള്ളിയും നേടി. ജി.വി.രാജ അവാർഡ് ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Ex-Chairperson of Sports Council Padmini Thomas to join BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.