ഇ.വി ചാർജിങ് രാത്രി 12നു ശേഷമോ പകലോ ആക്കണം -കെ.എസ്.ഇ.ബി

തിരുവനന്തപുരം: വൈദ്യുത വാഹന ചാർജിങ് രാത്രി 12നു ശേഷമോ പകൽ സമയത്തോ ക്രമീകരിക്കണമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാഹനങ്ങൾ (ഇ.വി) ചാർജ് ചെയ്യുമ്പോൾ, ഒരേ നിരക്കിൽ വലിയ തോതിൽ വൈദ്യുതി വേണ്ടിവരുന്നു. വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ചുവരുന്ന സാഹചര്യമാണ് നിലവിൽ. വാഹനങ്ങൾ രാത്രി സമയത്ത് ചാർജ് ചെയ്യുന്നതുമൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ട്.

ഇക്കാരണത്താൽ ഒരു പ്രദേശമാകെ ഇരുട്ടിലാകുന്ന സാഹചര്യമുണ്ടാകുന്നു. പീക്ക് സമയത്ത് ചാർജിങ് ഒഴിവാക്കുന്നത് വാഹനബാറ്ററിയുടെ ദീർഘകാല കാര്യക്ഷമതക്കും ഗുണകരമായിരിക്കും. വൈകീട്ട് ആറു മുതൽ 12 വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്തും മാറ്റിവെക്കാവുന്ന പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് പുനഃക്രമീകരിച്ചും ഓട്ടോമാറ്റിക് പമ്പ്സെറ്റുകളുടെ പ്രവർത്തനം ഓഫ് ചെയ്തും സഹകരിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.

Tags:    
News Summary - EV charging should be done after 12 midnight or during the day -KSEB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.