ഇന്ത്യ മതേതരത്വ നിലപാട് ബലികഴിക്കരുതെന്ന് ഫ്രാങ്കോയും മാറ്റ്സും

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളന നഗരിയിലേക്ക് ഇംഗ്ളണ്ടുകാരായ ഫ്രാങ്കോ ഫ്രനെറ്റിക്കോയും മാറ്റ്സ്വിനും വഴി തെറ്റി കയറി വന്നതല്ല, ചുവന്ന തൊപ്പി ധരിച്ച് കടപ്പുറത്തെ സമ്മേളന നഗരിയിലെ മുൻനിരയിലെ കസാരയിലിരുന്ന ഇരുവരും ഏവരുടേയും ശ്രദ്ധ കവർന്നു.

കഴിഞ്ഞ ദിവസങ്ങിൽ ഇന്ത്യയിൽ നടന്ന് വരുന്ന സംഭവ വികാസങ്ങളെ കുറിച്ചെല്ലാം കൃത്യമായി ബോധമുള്ളവരാണ് സംഗീതഞ്ജരായ ഇരുവരും.53 കാരനായ ഫ്രാങ്കോ നല്ലൊരു ഗിറ്റാറിസ്റ്റും മ്യൂസിക് കേമ്പാസറുമാണ്. ഗാന രചനയും വശമുണ്ട്. ഒന്നരപതിറ്റാണ്ട് മുമ്പ് പാട്ടുകാരിയായ പത്നി ലൂയിസിനോടൊപ്പം കേരളത്തിൽ വന്നിട്ടുണ്ട്. ഡ്രമ്മറായ മാറ്റ് ഇതാദ്യമായാണ് കേരളത്തിൽ എത്തുന്നത്.കഴിഞ്ഞ ദിവസം കേരളത്തിൽ വെച്ചാണ് 40ാം പിറന്നാൾ ആഘോഷിച്ചത്.

ഇന്ത്യയിൽ എത്തിയത് മുതൽ നാട്ടിൽ നിന്ന് സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും നിർത്താതെയുള്ള ഫോൺ കോളുകളാണെന്ന് രണ്ട് പേരും ഒരേസ്വരത്തിൽ പറഞ്ഞു. അവർ പറഞ്ഞതനുസരിച്ച് ഭീതിതമായ അവസ്ഥായണ് ഇന്ത്യയിലെന്നുള്ളതിനാൽ എത്രയും വേഗം നാട്ടിലേക്ക് തിരിച്ച് പോകേണ്ടതാണ്.പ ക്ഷെ തങ്ങൾ പ്രശ്നങ്ങളൊന്നുമില്ലാത്ത കേരളത്തിൽ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അവരോട് പറഞ്ഞിട്ടുണ്ട് -ഇരുവരും‘മാധ്യമ’ത്തോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയ​​െൻറ പ്രസംഗം സാകൂതം കേട്ടിരുന്ന ബ്രിട്ടീഷ് പൗരന്മാർ പ്രസംഗത്തി​​െൻറ കാതൽ സുഹൃത്തായ പുന്നപ്ര സ്വദേശിയും തമിഴ് പിന്നണി ഗായകനുമായ സജേഷ് പരമേശ്വറിനോട് പ്രത്യേകം ചോദിച്ച് മനസ്സിലാക്കാൻ മറന്നില്ല. മുഖ്യമന്ത്രിയുടെ വാക്കുകളോട് ഐക്യദാർഡ്യം പ്രകടിപ്പിക്കാൻ രണ്ട് പേരും മനസ്സുകൊണ്ട് തയ്യാറായി.ഇന്ത്യ ഒരു കാരണവശാലും ഇത്രയും കാലം കാത്ത് സൂക്ഷിച്ച മതേതരത്വ നിലപാട് ഒരിക്കലും ബലികഴിക്കരുതെന്ന് ഫ്രാങ്കോയും മാറ്റ്സും ശക്തമായി ആവശ്യപ്പെട്ടു.മുസ്ലീംകളെ മതപരമായി ഒറ്റപ്പെടുത്തതിനോട് ഒരുതരത്തിലും യോജിക്കാനാവില്ല.എവിടേയെങ്കിലും എന്തെങ്കിലും നടന്നുവെന്ന് പറഞ്ഞ് അതിനെ സാമാന്യവൽക്കരിക്കുന്നതിൽ എന്ത് യുക്തിയാണുള്ളത്.എന്താ മുസ്ലീംകളും മനുഷ്യരല്ലേ?അവർ ചോദിച്ചു.

ഈ നൂറ്റാണ്ടിലും മനുഷ്യർ മതത്തിേൻറയും ജാതിയുടേയും ഭാഷയുടേയും വർണത്തിേൻറയും വർഗത്തിേൻറയുമൊക്കൊ പേരിൽ ചേരിതിരിഞ്ഞ് തമ്മിൽ തല്ലുന്നത് ഏത് നാട്ടിലാണെങ്കിലും പരിഷ്കൃത സമൂഹത്തിന് യോജിക്കാൻ കഴിയുന്ന ഒന്നല്ലെന്ന് ഫ്രാങ്കോ ഫ്രനെറ്റിക്കോ തീർത്തു പറഞ്ഞു.തീർത്തും അപഹാസ്യമാണ് ഇതി​​െൻറയൊക്കൊ പേരിൽ നടക്കുന്ന സംഭവങ്ങൾ.

പകരം മനുഷ്യപുരോഗതിക്കായി ലോകമെമ്പാടുമുള്ളയാളുകൾ ഒറ്റക്കെട്ടായി ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ അത്ഭുതങ്ങൾ പ്രവർത്തിക്കാനാകും.ആഗോള താപനമുൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും മാലിന്യ സംസ്ക്കരണം പോലുള്ള ജനകീയ വിഷയങ്ങളിലുമൊക്കെയല്ലേ എല്ലാവരും ഒന്നിക്കേണ്ടത് -അദ്ദേഹം ചോദിക്കുന്നു.


Tags:    
News Summary - Europians in Allappuzha CAA protest-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.