ന്യൂഡൽഹി: വിവരാവകാശ കമീഷെൻറ ചിറകരിയുന്നവര്‍ക്ക് അഴിമതി നിരോധനത്തെപ്പറ്റി സംസാരിക്കാന്‍ ധാർമികാവകാശമില്ലെന്നും അഴിമതിയില്‍ അപകടകരമായത് രാഷ്ട്രീയ അഴിമതിയാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അഴിമതി നിരോധന ഭേദഗതി നിയമത്തിെൻറ ചര്‍ച്ചയിൽ വ്യക്തമാക്കി.
വിവരാവകാശ നിയമം അഴിമതിവിരുദ്ധ മുന്നേറ്റത്തിന് യു.പി.എയുടെ വിപ്ലവകരമായ നിയമനിർമാണമായിരുന്നു. എന്നാൽ, ഇന്ന് വിവരാവകാശ കമീഷണര്‍മാരെ വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. വിവരാവകാശ പരിധിയില്‍നിന്ന് പല മേഖലകളെയും പുറത്താക്കുകയാണ്. അഴിമതിവിരുദ്ധ ഐക്യരാഷ്ട്രസഭ ഉടമ്പടിയിലെ കക്ഷിയായ ഇന്ത്യ പുതിയൊരു നിയമമുണ്ടാക്കുമ്പോള്‍ അതിലെ പല നിയമങ്ങളിലും മാറ്റംവരുത്തിയിട്ടുണ്ടെന്നും ഇ.ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.