കൊച്ചി: പരിസ്ഥിതിലോല മേഖല (ഇ.എസ്.എ) വിജ്ഞാപനം സംസ്ഥാനത്ത് അന്തിമമാക്കുന്നത് ഹൈകോടതി ഉത്തരവിന് വിധേയമായിരിക്കുമെന്ന് സിംഗിൾബെഞ്ച്. ജൈവവൈവിധ്യ ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കേരളത്തിലെ ഇ.എസ്.എ വില്ലേജുകളുടെ വിവരം അവ്യക്തമാണെന്നും കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും മേഖലയിൽ ഉൾപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) പ്രവർത്തകരായ അജിത്കുമാർ, പ്രദീപ്കുമാർ തുടങ്ങിയവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. ഹരജി വീണ്ടും ഓക്ടോബർ മൂന്നിന് പരിഗണിക്കാൻ മാറ്റിയ കോടതി, ഇതിനിടയിൽ വിജ്ഞാപനം അന്തിമമാക്കിയാൽ അതിൽ കോടതിയുടെ തുടർ ഉത്തരവുകൾ ബാധകമാവുമെന്ന് വ്യക്തമാക്കുകയായിരുന്നു.കേരളത്തിലെ 123 വില്ലേജുകളെ ഇ.എസ്.എയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ 2022 ജൂലൈ ആറിനാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.