കൊച്ചി: കർത്തവ്യനിർവഹണവും സൗഹൃദങ്ങളും ചേർത്തുനിർത്തിയ സഹപ്രവർത്തകരുടെ വിയോ ഗം വിശ്വസിക്കാനാകാതെ വിതുമ്പുകയാണ് എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോ. ഏതാവശ്യത്തി നും ഓടിയെത്തിയിരുന്ന കണ്ടക്ടർ ബൈജുവിെൻറയും ഡ്രൈവർ ഗിരീഷിെൻറയും വേർപാടിൽ വിറങ്ങ ലിച്ച ഡിപ്പോപരിസരത്ത് വ്യാഴാഴ്ച രാവിലെ മുതൽ ദുഃഖം തളംകെട്ടിനിന്നു. നിറപുഞ്ചിരിയു മായി കടന്നുവന്നിരുന്ന അവരുടെ മുഖമോർത്ത് സഹപ്രവർത്തകരുടെ തേങ്ങൽ പലപ്പോഴും കണ്ണ ീരായി.
വ്യാഴാഴ്ച പുലർച്ച നാലരയോടെയാണ് എറണാകുളം ഡിപ്പോയിൽ പാലക്കാടുനിന്ന് ദുരന്തവാർത്തയെത്തുന്നത്. ഫോണെടുത്ത ട്രാഫിക് ഇൻസ്പെക്ടർ ജി. ഹരിഹരൻ നായർക്ക് അത ് വിശ്വസിക്കാനായില്ല. പാലക്കാട് ഡിപ്പോയിലെ ഉദ്യോഗസ്ഥരായിരുന്നു ഫോൺ കാളിെൻറ മറുവശത്ത്. ഡി.ടി.ഒ വി.എം. താജുദ്ദീനെയും കൺട്രോളിങ് ഇൻസ്പെകടർ ആൻറണി ജോസഫിനെയും വിവരമറിയിക്കുമ്പോൾ കണ്ണീരിെൻറ വക്കിലായിരുന്ന അദ്ദേഹത്തിെൻറ ശബ്ദമിടറിയിരുന്നു. വാർത്ത മറ്റുള്ളവരിലേക്കും എത്തിയതോടെ നിമിഷനേരംകൊണ്ട് ഡിപ്പോ പരിസരം ജീവനക്കാരാൽ നിറഞ്ഞു. മധ്യമേഖല എക്സിക്യൂട്ടിവ് ഡയറക്ടർ ടി. സുകുമാരെൻറയും താജുദ്ദീെൻറയും നേതൃത്വത്തിൽ ഒരു ട്രാവലറിലും രണ്ട് കാറുകളിലുമായി ഉദ്യോഗസ്ഥസംഘം അവിനാശിയിലേക്ക് പുറപ്പെട്ടു.
പുലർച്ച ഏഴരക്ക് എറണാകുളത്തെത്തുന്ന ഈ ബസിൽനിന്ന് ആളുകളെ കൂട്ടിക്കൊണ്ടുപോകാൻ പലരും രാവിലെ എത്തിയിരുന്നു. കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുന്നതുവരെ കണ്ടക്ടർ ബൈജുവിെൻറയും ഡ്രൈവർ ഗിരീഷിെൻറയും അപകടവിവരം അറിയിക്കേണ്ടെന്നും തീരുമാനിച്ചു. സംഭവമറിഞ്ഞ് പലരും കോയമ്പത്തൂരിലേക്ക് തിരിക്കുകയും ചെയ്തു.
ഇതിനിടെ നൂറുകണക്കിന് ഫോൺകാളുകൾ ഡിപ്പോയിലേക്ക് വന്നുകൊണ്ടിരുന്നു. ചിലര്‍ ഉദ്യോഗസ്ഥര്‍ക്ക് യാത്ര ചെയ്തിരുന്നവരുടെ ചിത്രങ്ങളടക്കം നല്കി വിവരങ്ങള്‍ അന്വേഷിച്ചെന്ന് ജീവനക്കാർ പറഞ്ഞു. മുമ്പ് ഇതേ റൂട്ടില്‍ കണ്ടക്ടറായി പോയിരുന്ന സിംസിന് നൂറുകണക്കിന് ഫോണ്‍ കാളുകള്‍ എത്തി. സൃഹൃത്തുക്കളെ നഷ്ടപ്പെട്ട വേദനയിലായിരുന്നു സിംസ്. രാവിലെ മുതൽ ഡിപ്പോയിലും പരിസരത്തും ബസുകളുടെ ഗ്ലാസിലും അനുശോചന ബോർഡുകളും പോസ്റ്ററുകളും നിറഞ്ഞു.
ചേതനയറ്റ് ഗിരീഷ് എത്തും;
ഈ കണ്ണീർ പന്തലിലേക്ക്
പെരുമ്പാവൂർ: ശിവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന ഗിരീഷിനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു നാട്ടിലെ സുഹൃത്തുക്കൾ. വളയന്‍ചിറങ്ങര പുത്തൂരാന്‍ കവലയിലെ വീട്ടുമുറ്റത്ത് ഉയർത്തിയ പന്തലിലേക്ക് ചേതനയറ്റ് ഗിരീഷ് എത്തുന്നത് അവർക്ക് താങ്ങാനാവില്ല. ബസ് ൈഡ്രെവർ ഗിരീഷിെൻറ മരണം അവർക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.
ഡ്രൈവിങ്ങിൽ അതിശയിപ്പിക്കുന്ന വൈദഗ്ധ്യമായിരുന്നു ഗിരീഷിന്. ജീവകാരുണ്യത്തിലും സാമൂഹികസേവന പ്രവർത്തനങ്ങളിലും മുന്നിൽനിന്ന ഗിരീഷ് സഹപ്രവർത്തകർക്കും നാട്ടുകാർക്കുമെല്ലാം പ്രിയങ്കരനായിരുന്നു. 10 വര്‍ഷമായി കെ.എസ്.ആർ.ടി.സി ബംഗളൂരു വോള്‍വൊ ബസിലെ ഡ്രൈവറാണ്. 2007നാണ് കെ.എസ്.ആര്.ടി.സിയില്‍ ജോലിയിൽ പ്രവേശിച്ചത്. കാട്ടാക്കട ഡിപ്പോയിലായിരുന്നു ആദ്യനിയമനം.
മള്‍ട്ടി ആക്സിൽ ലൈസന്‍സുള്ള ഗിരീഷ് ഒരിക്കലും അമിത വേഗക്കാരനായിരുന്നില്ല.
അപകട വിവരമറിഞ്ഞ് ഇവരുടെ ബസിലെ സ്ഥിരം യാത്രക്കാര്‍ ഡല്‍ഹി ഉൾപ്പെടെ സ്ഥലങ്ങളില്‍നിന്ന് വിളിക്കുന്നുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. വെങ്ങോല പഞ്ചായത്തിലെ പുളിയാമ്പിള്ളിയിലാണ് ആദ്യം താമസിച്ചിരുന്നത്. മൂന്നുവര്‍ഷം മുമ്പ് വളയന്‍ചിറങ്ങര പുത്തൂരാന്‍ കവലയില്‍ വീട് പണിത് താമസം മാറുകയായിരുന്നു. ഗിരീഷിനെ അപകടം കവർന്നതോടെ നാല് സെൻറില്‍ പണികഴിപ്പിച്ച വീട്ടില്‍ മാതാവ് ലക്ഷ്മിക്കുട്ടിയും ഭാര്യ സ്മിതയും പ്ലസ് ടു വിദ്യാര്‍ഥിനിയായ മകള്‍ ദേവികയും മാത്രമായി. പിതാവ് ദാസന് വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു. ഏക സഹോദരി സിന്ധു വിവാഹിതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.