ഇ.പി. ജയരാജന്‍ മര്‍ദിച്ചുവെന്ന കേസ് എഴുതിത്തള്ളാനുള്ള നീക്കം: നീതി പ്രതീക്ഷിക്കുന്നില്ലെന്ന് ഫർസീൻ മജീദ്

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചതിന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ മര്‍ദിച്ച കേസ് എഴുതിത്തള്ളാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും എൽ.ഡി.എഫ് സർക്കാറിൽനിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും പരാതിക്കാരനായ ഫര്‍സീന്‍ മജീദ്. കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുക്കാന്‍ തയാറായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദിന്റെയും ജില്ല സെക്രട്ടറി ആര്‍.കെ. നവീന്‍കുമാറിന്റെയും പരാതിയില്‍ കഴമ്പില്ലെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം വലിയതുറ പൊലീസ് കണ്ണൂരിലെത്തി ഇരുവർക്കും നോട്ടീസും നല്‍കി. കേസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണ് പൊലീസ് നടപടി.

Tags:    
News Summary - EP Jayarajan The move to drop the beating case: Farzeen Majeed does not expect justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.