തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ അറിയാമെന്ന് ഇ.പി. ജയരാജൻ

തിരുവനന്തപുരം: തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ അറിയാമെന്നും പറയേണ്ട സമയത്ത്​ പേര്​ പറയുമെന്നും എൽ.ഡി.എഫ്​ കൺവീനർ ഇ.പി. ജയരാജൻ. സി.പി.എം സെക്രട്ടേറിയറ്റ്​ യോഗശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിസോർട്ട്​ വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും സംസ്ഥാന സമിതിയിൽ ഇ.പി. ജയരാജൻ ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ട്​ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിഷേധിച്ചതിന്​ പിന്നാലെയാണ്​ ജയരാജന്‍റെ പ്രതികരണം.

എന്നാൽ, ഗൂഢാലോചന പാർട്ടിക്ക്​ പുറത്താണോ എന്ന ചോദ്യത്തിന്​ അത്​ എ​ന്‍റെ അഭിപ്രായമായി എഴുതേണ്ടതില്ലെന്നായിരുന്നു ഇ.പി. ജയരാജന്‍റെ മറുപടി. ഗൂഢാലോചന നടത്തുന്നത്​ ആ​രാണെന്ന്​ ഇപ്പോൾ പറയുന്നതിന്​ തടസ്സമൊന്നുമില്ല. എങ്കിലും പറയേണ്ടതില്ലെന്ന്​ തോന്നുന്നതിനാൽ പറയുന്നില്ല. മാധ്യമരംഗത്തുള്ളവരോട്​ ചോദിച്ചാൽ തന്നെ അത്​ മനസ്സിലാക്കാൻ കഴിയും.

വൈദേകം റിസോർട്ടിൽ ആദായ നികുതി റെയ്​ഡ്​ നടന്നിട്ടില്ല. വ്യവസായ സംരംഭകരെ സഹായിക്കാൻ സാധ്യമായത്​ ചെയ്തുകൊടുക്കുന്ന ആളാണ്​ ഞാൻ. അതുകൊണ്ടുകൂടിയാണ്​ സ്വന്തം ജില്ലയിലെ സ്ഥാപനത്തിലെ കാര്യം അന്വേഷിച്ചത്. ഞാൻ എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമല്ല. ജാഥ ടീമിനെയും ലീഡറെയും പാർട്ടിയാണ്​ നിശ്ചയിച്ചത്​. എല്ലാവരും ജാഥയുടെ ഭാഗമല്ല. ജാഥയിൽ പ​ങ്കെടുക്കില്ലെന്ന്​ ഞാൻ പറഞ്ഞിട്ടില്ല. എന്നോട്​ മാത്രം ചോദിക്കുന്നത്​ എന്തിനാണ്​. ചിലർ എ​ന്നെ ടാർജറ്റ്​ ചെയ്യുകയാണെന്നും ഇ.പി പറഞ്ഞു.

Tags:    
News Summary - EP jayarajan says he knows those who are conspiring against him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.