തിരുവനന്തപുരം: പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് തിരിച്ചടി. തിരുവനന്തപുരം റൂറല്‍ എസ്.പി ഓഫിസ് ഉള്‍പ്പെടെ 25 പേരുടെ സ്ഥലമാറ്റം ഉത്തരവ് പൂര്‍ണമായും സ്റ്റേ ചെയ്തു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് നടപടി. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ സ്വീകരിച്ച ആദ്യ നടപടികളിലൊന്നായ കൂട്ടസ്ഥലംമാറ്റം വലിയരീതിയിൽ മാധ്യമശ്രദ്ധ നേടിയിരുന്നു.
എന്നാല്‍, ആദ്യമുണ്ടായ ഇടത് സംഘടന പ്രസിഡന്റ് പ്രശാന്തിന്റെ ഉള്‍പ്പെടെ സ്ഥലംമാറ്റത്തില്‍ നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരം റൂറല്‍ എസ്.പി ഓഫിസില്‍ നിന്ന് 25 ജീവനക്കാരെ സ്ഥലംമാറ്റിയത്. ഇതില്‍ നാലുപേരാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ഇത് പരിശോധിച്ച ശേഷം ട്രിബ്യൂണല്‍ ഈ 25 പേരുടെ സ്ഥലം മാറ്റ ഉത്തരവും പൂര്‍ണമായി സ്റ്റേ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.