Posted On
date_range Updated On
date_range കോഴിക്കോട് കുറുനരിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്
കൊടിയത്തൂർ: കോഴിക്കോട് കൊടിയത്തൂരിൽ കുറുനരിയുടെ കടിയേറ്റ വിദ്യർഥിക്ക് പരിക്ക്. കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്‍റെ മകന്‍ ജസ്മലിനാണ്(12) കടിയേറ്റത്. വെള്ളിയാഴ്ച ചെറുവാടി പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. ആക്രമണത്തിൽ വിദ്യാർഥിയുടെ കാലിനാണ് കടിയേറ്റത്.
ആക്രമണത്തിന് പിന്നാലെ നാട്ടുകാർ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര പ്രതിരോധ കുത്തിവെപ്പുകളും വിദഗ്ദ ചികിത്സയും കുട്ടിക്ക് നൽകുന്നുണ്ട്. പട്ടാപ്പകൽ നടന്ന സംഭവമായതിനാൽ നാട്ടുകാർക്കിടയിൽ ആശങ്ക വർധിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ ശല്യം വർധിച്ചുവരുന്ന സഹാചര്യത്തിൽ അധികൃതർ മതിയായ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ‍്യപ്പെട്ടിട്ടുണ്ട്. നിലവിൽ കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.