മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തത് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലെന്ന് ഇ.പി. ജയരാജൻ

കണ്ണൂർ: പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തത് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. നന്നായി അന്വേഷണം നടത്തിയാണ് പൊലീസ് കേസെടുത്തത്.

നൂറ് ശതമാനമല്ല, നൂറ്റൊന്ന് ശതമാനം വ്യക്തതയുണ്ടെങ്കിൽ മാത്രമേ മാധ്യമപ്രവർത്തകർ ചെയ്തിട്ടുള്ള കാര്യങ്ങളെകുറിച്ച് പൊലീസ് നടപടി എടുക്കൂ. നിങ്ങൾക്കത് വിശ്വസിക്കാം. ഞങ്ങൾക്ക് നിങ്ങളുടെ മുന്നിൽ സത്യം മറച്ചുവെക്കേണ്ട ഒരു കാര്യവുമില്ല. ഫോൺ ചെയ്തത് മാത്രമാണെന്ന് നിങ്ങൾ ധരിക്കേണ്ട. പൊലീസിന്റെ കൈവശം എല്ലാ വ്യക്തമായ തെളിവുകളും ഉണ്ടാകും. അത്രയേ എനിക്ക് പറയാൻ പറ്റൂ. എന്നും ജയരാജൻ പറഞ്ഞു.

മന്ത്രി സഭ പുനസംഘടന രണ്ടര വർഷം കഴിഞ്ഞുള്ള മാറ്റം മുൻപ് തീരുമാനിച്ചതാണ്. നവകേരള സദസ് വന്നത് കൊണ്ട് കുറച്ച് വൈകി. 29 ന് മന്ത്രിമാർ സത്യപ്രതിഞ്ജ ചെയ്യും. മുന്നണിയോഗത്തിലാണ് തീരുമാനം എടുത്തതെന്നും ജയരാജൻ പറഞ്ഞു. മന്ത്രിമാർ എല്ലാം നല്ല സേവനം നടത്തുന്നു. പുതിയ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും എൽ.ഡി.എഫ് കൺവീനർ വിശദമാക്കി.

നവകേരള സദസ് ചരിത്ര വിജയമാണെന്നും കേരളത്തിന്റെ പ്രതീക്ഷ ഭാവിയെ കുറിച്ച് അവബോധം ഉണ്ടാക്കാൻ കഴിഞ്ഞു എന്നും ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഭാത യോഗങ്ങൾ വലിയ സംഭവമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനങ്ങൾ കിട്ടുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു

Tags:    
News Summary - EP Jayarajan said that the case was filed against the journalist on the basis of clear evidence.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.