തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന്‍ നിയമസഭയിൽ നടത്തിയ റാസ്കല്‍ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം സ്പീക്കര്‍ക് ക് കത്ത് നല്‍കി. ഇ.പി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കണമെന്നും പ്രതിപക്ഷത്തിന്‍റെ സാന്നിധ്യത്തില്‍ സഭാ രേഖകള്‍ പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച പെരിയ ഇരട്ടക്കൊലക്കേ സിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി ഷാഫി പറമ്പില്‍ എം.എല്‍.എ സംസാരിച്ചതിന് പിന്നാലെയാണ് സംഭവം. വിഷയത്തിൽ സഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദവും വെല്ലുവെളിയും നടന്നിരുന്നു. ഈ സന്ദർഭത്തിലാണ് ഇ.പി ജയരാജൻ മോശം പരാമർശം നടത്തിയത്.
ആരെങ്കിലും പറയുന്ന വിടുവായത്തം കേട്ട് മറുപടി പറയാനല്ല സര്‍ക്കാർ ഇരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെയാണ് സഭ ബഹളത്തിൽ മുങ്ങിയത്. പ്രതിപക്ഷത്തിന് നേരേ ‘ഇരിക്കെടോ’ എന്നായി മന്ത്രി ഇ.പി. ജയരാജൻ. ‘കള്ള റാസ്കൽ’, ‘പോക്രിത്തരം’ തുടങ്ങിയ പരാമർശങ്ങൾ ജയരാജൻ നടത്തിയതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.
ജയരാജന്‍റെ പരാമർശങ്ങൾ മുഖ്യമന്ത്രിയുടെ മൈക്കിലൂടെയാണ് സഭക്കുള്ളിൽ ഉണ്ടായിരുന്നവർ േകട്ടത്. സഭക്കുള്ളിൽ മര്യാദയില്ലാത്ത കമന്റുകൾ ശരിയല്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിശദീകരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.