പേരാ​മ്പ്ര പള്ളിക്ക്​ കല്ലേറ്​: പൊലീസിനെതിരെ മന്ത്രി ഇ.പി

കോഴിക്കോട്​: ​േപരാ​മ്പ്രയിൽ മുസ്​ലിം പള്ളിക്ക്​ കല്ലെറിഞ്ഞ പ്രശ്​നത്തിൽ പൊലീസിനെതിരെ വ്യവസായ മന്ത്രി ഇ. പി. ജയരാജൻ. സി.പി.എം ബ്രാഞ്ച്​ സെക്രട്ടറി അതുൽദാസി​​​െൻറ പേരിൽ കേസെടുത്ത്​ അറസ്​റ്റ്​ ചെയ്​തതിന്​ പിന്നിൽ ചില ആർ.എസ്​.എസുകാരുടെ പ്രേരണയുണ്ടാ​െയന്ന്​​ മന്ത്രി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

സംഭവിക്കാത്ത കാര്യം എഴുത ിച്ചേർത്ത്​ എഫ്​.​െഎ.ആർ തയാറാക്കുകയായിരുന്നു. ഒരു ആലോചനയുടെ ഭാഗമായി വന്നതാണിത്​. ഇക്കാര്യം പരിശോധിക്കും. ആർ. എസ്​.എസി​​​െൻറ ക്യാമ്പുമായി ബന്ധമുള്ള ചില ​െപാലീസ്​ ഒാഫിസർമാർ അവിടെയുണ്ട്​. സംഭവം ബോധപൂർവം വഴിതിരിച്ചുവിടാ ൻ നടത്തുന്ന ശ്രമം ഗൗരവത്തിൽ കാണും. പള്ളിക്ക്​ കല്ലെറിഞ്ഞത്​ പിടിയിലായ ആളല്ലെന്ന്​ കേസെടുത്ത പൊലീസ്​ ഒാഫിസർക്ക്​ അറിയാമെന്നും ജയരാജൻ പറഞ്ഞു.

ബി.ജെ.പി എം.പിമാർ പാർലമ​​െൻറിൽ തറനിലവാരം കാണിക്കുകയാ​െണന്ന്​ പിന്നീട്​ വാർത്തസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകർക്കും ജനങ്ങൾക്കും എതിരെ വ്യാപകമായുണ്ടായ ആ​ക്രമണത്തെക്കുറിച്ച്​ എം.പിമാർ വല്ലതും മിണ്ടിയോ? അഴിഞ്ഞാടിയവർക്കെതിരെ പൊലീസ്​ നടപടിയെടുത്തതിനെതിരെയാണ്​ ബി.ജെ.പി എം.പിമാർ പാർലമ​​െൻറിൽ സംസാരിക്കുന്നത്​. ആളെ കൊല്ലുന്ന ആർ.എസ്​.എസിനെയും ബി.ജെ.പിയെയും നിരോധിക്കുകയാണ്​ വേണ്ടത്​.

കേരളത്തിൽ നേതാക്കളുടെ മാത്രമല്ല, ഒരാളുടെയും വീട്​ ആക്രമിക്കരു​െതന്നും ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു. എല്ലാ പാർട്ടികളും നിയമത്തിന്​ മുന്നിൽ തുല്യരാണ്​. പള്ളികളടക്കമുള്ള ആരാധനാലയങ്ങൾ ആക്രമിക്കുന്നത്​ തെറ്റാണ്​. ഹർത്താൽ നിയന്ത്രിക്കാൻ സുപ്രീംകോടതി വിധിയുടെ അടിസ്​ഥാനത്തിൽ സംസ്​ഥാനം നിയമനിർമാണം നടത്തണ​െമന്ന ഹൈകോടതി ആവശ്യം തള്ളിക്കളയുന്നില്ലെന്ന്​ മന്ത്രി വ്യക്​തമാക്കി.

പേരാ​മ്പ്ര പള്ളിക്ക്​ കല്ലേറ്​: സി.പി.എമ്മിന്​ രക്ഷപ്പെടാനുള്ള തത്രപ്പാട് ​-ടി. സിദ്ദീഖ്​

കോഴിക്കോട്​: പേരാമ്പ്രയിൽ പരസ്പരമുള്ള കല്ലേറിലാണ്​ പള്ളിയുടെ തൂണിന്​ ഏറു കൊണ്ടതെന്ന സി.പി.എം ജില്ല സെക്രട്ടറി പി. മോഹന​​​െൻറ പ്രസ്താവന തെറ്റ്​ ലഘൂകരിച്ച് രക്ഷപ്പെടാനുള്ള തത്രപ്പാടി​​​െൻറ ഭാഗമാണെന്ന്​ ഡി.സി.സി പ്രസിഡൻറ്​​ ടി. സിദ്ദീഖ്​. പേരാമ്പ്ര ജുമാമസ്ജിദിനകത്ത് സി.പി.എം പ്രവർത്തകർ എറിഞ്ഞ നിരവധി കല്ലുകളുണ്ടായിരുന്നു.

പള്ളിക്ക്​ കല്ലെറിഞ്ഞ സി.പി.എം നടപടിയും മിഠായിതെരുവിൽ അക്രമം നടത്തിയ സംഘ്​പരിവാർ നീക്കവും ഗൗരവമുള്ളതാണ്. കല്ലെറിഞ്ഞത് ആർ.എസ്.എസ് ആണെന്നും കേസ് സർക്കാർ പരിശോധിക്കുമെന്നുമുള്ള മന്ത്രി ഇ.പി. ജയരാജ​​​െൻറ പ്രസ്താവന സത്യസന്ധമായ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതും ക്രിമിനലുകളെ രക്ഷപ്പെടുത്തുന്നതുമായ പ്രഖ്യാപനമാണ്.

ഉത്തരേന്ത്യയിലെ സംഘ്​പരിവാറി​​െൻറ ജോലിയാണ് പേരാമ്പ്രയിൽ സി.പി.എം നിർവഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്യുമ്പോൾ പള്ളി ആക്രമിച്ചതി​​​െൻറ പേരിൽ നിരപരാധിയായ കമ്യൂണിസ്​റ്റുകാരനെയാണ് അറസ്​റ്റ്​ ചെയ്തതെന്ന് പറയാൻ സി.പി.എമ്മിന് നാണമില്ലേ എന്നും ടി. സിദ്ദീഖ് ചോദിച്ചു.

Tags:    
News Summary - EP Jayarajan on Perambra Muslim Masjid-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.