തുഷാറിനെപ്പോലെയാണോ ഗൾഫ്​ ജയിലിലുള്ള മറ്റുള്ളവർ -ഇ.പി. ജയരാജൻ

തിരുവനന്തപുരം: തുഷാർ വെള്ളാപ്പള്ളിയെപ്പോലെയാണോ ഗൾഫിലെ ജയിലിൽ കിടക്കുന്ന മറ്റ്​ ആളുകളെന്ന്​ മന്ത്രി ഇ.പി. ജയരാജൻ. തുഷാർ വെള്ളാപ്പള്ളിയുടെ മോചനത്തിന്​ കേന്ദ്ര വിദേശകാര്യമന്ത്രിക്ക്​ കത്തെഴുതിയ മുഖ്യമന്ത്രിയുടെ നട പടിയെ ന്യായീകരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘ഏറ്റവും മഹനീയമായ ദൗത്യമാണ്​ കേരളത്തി​​െൻറ മുഖ്യമന്ത്രി നിർവഹിച്ചത്​. നിങ്ങളതിനെ പ്രശംസിക്കൂ. തുഷാറി​​െൻറ അറസ്​റ്റിലും സംഭവങ്ങളിലും ഒരു അസ്വാഭാവികത കാണുന്നു.

അദ്ദേഹം ഗൾഫിൽ പോകു​േമ്പാഴാണ്​ ഇൗ ചതിക്കുഴിയിൽപെടുന്നത്​. അത്​ കാണുന്ന ഏതൊരാൾക്കും അതിലൊരു അസ്വാഭാവികതയ​ുണ്ടെന്ന്​ ​േതാന്നും. പിണറായി കേരളത്തി​​െൻറ മുഖ്യമന്ത്രിയാണ്​. ബി.ജെ.പിക്കാര​​െൻറ സംരക്ഷണവും മുഖ്യമന്ത്രിയിൽ നിക്ഷിപ്​തമാണ്​. എല്ലാ മനുഷ്യരുടെയും സംരക്ഷണവും നീതിയും ഉറപ്പുവരുത്തലാണ്​ ഒരു മുഖ്യമന്ത്രിയുടെ ദൗത്യം’- ജയരാജൻ പറഞ്ഞു.

Tags:    
News Summary - ep jayarajan about thushar bail controversy-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.