തൃശ്ശൂർ : സർക്കാരിൻ്റെ നാലാം വാർഷികത്തിൻ്റെ ഭാഗമായി മെ 24 വരെ 'എൻ്റെ കേരളം' പ്രദർശന വിപണനമേളക്ക് ഇന്ന അവസാനം. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്‌ത മേള തേക്കിൻകാട് മൈതാനത്തെ വിദ്യാർഥി കോർണറിലാണ് അരങ്ങേറിയത്.
പ്രദർശനമേളയിൽ വിവിധ വകുപ്പുകളുടെ തീം, വാണിജ്യം ഉൾപ്പെടെ 189 സ്റ്റാളുകൾ ഒരുക്കിയിരുന്നു. വിവിധ സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കുന്നതായിരുന്നു പ്രദർർശനത്തിന്‍റെ ആകർഷണം. ഭക്ഷ്യ കാർഷിക മേള, സ്പോർട്സ് സോൺ, കലാ സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, സിനിമാപ്രദർശനം എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടി. രാവിലെ 10 മുതൽ രാത്രി എട്ടുവരെയായിരിരുന്നു പരിപാടി നടന്നത്. എല്ലാ ദിവസവും കലാപരിപാടികൾ അരങ്ങേറി. പ്രവേശനം സൗജന്യമായിരുന്ന. മെയ് 18നായിരുന്നു പരിപാട് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.