എന്‍റെ കേരളം; പ്രദർശനമേള പാലക്കാടും ആരംഭിച്ചു

രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'എൻ്റെ കേരളം" പ്രദർശന വിപണന മേളയുടെ പാലക്കാട് ജില്ലാ പതിപ്പിനു തുടക്കം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.

നഗരത്തെ വർണശബളമാക്കിയ വാദ്യഘോഷങ്ങളാൽ ത്രസിപ്പിച്ചും നടത്തിയ ഘോഷയാത്രയ്‌ക്കു ശേഷം സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപത്തെ മൈതാനത്ത്‌ മന്ത്രി കെ. കൃഷ്‌ണൻകുട്ടി മേള ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി എം.ബി. രാജേഷ്‌ അധ്യക്ഷനായി. കലാ-സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം സാഹിത്യകാരൻ വൈശാഖൻ നിർവഹിച്ചു. . എംഎൽഎമാരായ പി. മമ്മിക്കുട്ടി, എ. പ്രഭാകരൻ, കെ.ഡി. പ്രസേനൻ, കെ. ബാബു, കെ. പ്രേംകുമാർ, പി.പി. സുമോദ്, കളക്‌ടർ ജി. പ്രിയങ്ക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, പ്രിയാ കെ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

വിവിധ സർക്കാർ വകുപ്പുകളുടെ 250ഓളം സ്റ്റാളുകൾ മേളയുടെ ഭാഗമാണ്. രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെയാണ് സന്ദർശന സമയം. പ്രവേശനം സൗജന്യമാണ്. മേളയുടെ സമാപന സമ്മേളനം മേയ് പത്തിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.

ആദ്യദിനത്തിൽ പിന്നണി ഗായിക സുനിതാ നെടുങ്ങാടിയും സംഘവും ഗസൽനിശ അവതരിപ്പിച്ചു. തുടർന്ന് ജനാർദ്ദനൻ പുതുശ്ശേരിയും സംഘവും നാടൻകലകൾ അവതരിപ്പിച്ചു.

Tags:    
News Summary - ente keralam started in palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.