സംസ്ഥാന സര്‍ക്കാറിന്‍റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ‘എന്‍റെ കേരളം പ്രദര്‍ശന-വിപണന മേളയുടെ സമഗ്ര കവറേജിനുള്ള പുരസ്കാരം ജില്ല കലക്ടർ വി.ആർ. വിനോദിൽ നിന്ന്​ മാധ്യമം മലപ്പുറം ബ്യൂറോ ചീഫ്​ പി. ഷംസുദ്ദീൻ ഏറ്റുവാങ്ങുന്നു

സംസ്ഥാന സര്‍ക്കാറിന്‍റെ ‘എന്‍റെ കേരളം’ പ്രദര്‍ശന വിപണന മേള; സമഗ്ര കവറേജ്​ പുരസ്കാരം ‘മാധ്യമ’ത്തിന്​

മലപ്പുറം: കഴിഞ്ഞ ആറ്​ ദിവസങ്ങളിലായി മലപ്പുറം കോട്ടക്കുന്നിൽ സംസ്ഥാന സര്‍ക്കാറിന്‍റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ‘എന്‍റെ കേരളം പ്രദര്‍ശന-വിപണന മേളയുടെ സമഗ്ര കവറേജിനുള്ള പുരസ്കാരം മാധ്യമത്തിന്​. അച്ചടി വിഭാഗത്തിൽ മാധ്യമത്തിനൊപ്പം ദേശാഭിമാനി, സിറാജ്​ എന്നീ പത്രങ്ങളും പുരസ്കാരത്തിന്​ അർഹരായി.

ദൃശ്യമാധ്യമ വിഭാഗത്തിൽ സമഗ്ര കവറേജിനുള്ള പുരസ്​കാരം​ മീഡിയവണ്ണിന്​ ലഭിച്ചു. കൂടാതെ മികച്ച റിപ്പോർട്ടർ, കാമറമാൻ പുരസ്കാരങ്ങളും മീഡിയവൺ നേടി. ചൊവ്വാഴ്ച വൈകിട്ട്​ നടന്ന സമാപന ചടങ്ങിൽ ജില്ല കലക്ടർ വി.ആർ. വിനോദിൽ നിന്ന്​ 'മാധ്യമം' മലപ്പുറം ബ്യൂറോ ചീഫ്​ പി. ഷംസുദ്ദീൻ പുരസ്കാരം ഏറ്റുവാങ്ങി.

അഡീഷനൽ എസ്​.പി ഫി​റോസ്​ എം. ഷെഫീഖ്​, എ.ഡി.എം. എൻ.എം മെഹറലി, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ. മുഹമ്മദ്​ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങ് പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

Tags:    
News Summary - ‘Ente Keralam’ Exhibition and Marketing Fair; ‘Madhyamam’ wins Comprehensive Coverage Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.