കൊച്ചി: കേസിൽ പ്രതിയാകുന്നയാൾ കോടതിയിലേക്ക് സാധാരണപോലെ എത്തി ഉത്തരവ് കേൾക്കുമ്പോൾ കുഴഞ്ഞുവീണ് ആശുപത്രിയിലാകുന്ന രീതി തടയണമെന്ന് ഹൈകോടതി.
കോടതിയിലെത്തുമ്പോൾ നെഞ്ചുവേദനയുടെ പേരുപറഞ്ഞ് ആശുപത്രിയിലാവുന്നത് അവസാനിപ്പിക്കേണ്ടതാണ്. തടവുകാർക്ക് ജയിലിൽ അടിയന്തര ചികിത്സ നൽകാനുള്ള സൗകര്യമടക്കം ഉണ്ടോയെന്ന് അറിയിക്കാനും ജയിൽ ഡി.ജി.പിയെ കേസിൽ കക്ഷിചേർത്ത് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. പാതിവില തട്ടിപ്പ് കേസിലെ പ്രതി കെ.എൻ. ആനന്ദകുമാറിന്റെ ജാമ്യഹരജിയിലാണ് നിർദേശം.
ആരോഗ്യപ്രശ്നം ഉന്നയിക്കുന്നില്ലെന്ന് ഹരജിക്കാരന്‍റെ അഭിഭാഷകൻ അറിയിച്ചപ്പോൾ, പൊതുവിഷയമാണ് ഉന്നയിക്കുന്നതെന്നായിരുന്നു കോടതിയുടെ പ്രതികരണം. തടവുകാർക്ക് ആരോഗ്യ പ്രശ്നമുണ്ടായാൽ ജയിൽ അധികൃതർക്ക് ശ്രദ്ധിക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. പാതിവില തട്ടിപ്പ് കേസിൽ ഹരജിക്കാരന് ഒന്നാംപ്രതിയുമായുള്ള ബന്ധം എന്താണെന്നും വിദഗ്ധചികിത്സ ആവശ്യമുണ്ടോയെന്നും അറിയിക്കാനും കോടതി നിർദേശിച്ചു. തുടർന്ന് ഹരജി വീണ്ടും 28ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.