പരിക്കേറ്റ കാട്ടുകൊമ്പൻ ആനക്കട്ടിക്ക്​ സമീപം ചെരിഞ്ഞു

കോയമ്പത്തൂർ: വായ്​ഭാഗത്ത്​ ഗുരുതര പരിക്കേറ്റ്​ കേരള-തമിഴ്​നാട്​ അതിർത്തിപ്രദേശമായ ആനക്കട്ടിക്ക്​ സമീപം തമ്പടിച്ചിരുന്ന കാട്ടുകൊമ്പൻ ചെരിഞ്ഞു. 12 വയസ്സ്​​ കണക്കാക്കുന്ന ആന ജമ്പുക്കണ്ടി വനഭാഗത്താണ്​ നിലയുറപ്പിച്ചിരുന്നത്​. തമിഴ്​നാട്​ വനം അധികൃതരും ഡോക്​ടർമാരും ചേർന്ന്​ മരുന്ന്​ കലർത്തിയ ഭക്ഷ്യസാധനങ്ങൾ നൽകിയെങ്കിലും കഴിക്കാനായിരുന്നില്ല.

മരക്കൊമ്പ്​ തട്ടി പരിക്കേറ്റതാവാമെന്നാണ്​ വനം അധികൃതർ പറയുന്നത്​. 10​​ ദിവസമായി പട്ടിണിയിലായ ആന തിങ്കളാഴ്​ച പുലർച്ച അ​േഞ്ചാടെ ചെരിയുകയായിരുന്നു. സംഭവസ്ഥലത്ത്​ പോസ്​റ്റ്​മോർട്ടം നടത്തി സംസ്​കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.