ആനയെഴുന്നള്ളത്ത് വേണ്ടെന്ന തീരുമാനത്തില്‍ ഉറച്ച് ഹൈകോടതി

കൊച്ചി: മകരവിളക്ക് ഉത്സല്‍സവത്തിന് ആനയെഴുന്നള്ളത്ത് വേണ്ടെന്ന ഹൈകോടതി ഉത്തരവ് പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് പന്തളം കൊട്ടാര നിര്‍വാഹക സംഘവും രേവതിനാള്‍ രാമവര്‍മ രാജയും നല്‍കിയ പുന$പരിശോധന ഹരജി ഹൈകോടതി തള്ളി.

ക്ഷേത്ര ചടങ്ങുകളെയും ആചാരങ്ങളെയും കുറിച്ച് ആധികാരികമായി അഭിപ്രായം പറയാന്‍ കഴിയുന്ന  തന്ത്രിമാരുടെ അഭിപ്രായം കണക്കിലെടുത്ത് കോടതി മുമ്പെടുത്ത തീരുമാനം പുന$പരിശോധിക്കേണ്ടതില്ളെന്ന് വിലയിരുത്തിയാണ് ഡിവിഷന്‍ബെഞ്ച് ഹരജി തള്ളിയത്.  പന്തളം കൊട്ടാരത്തിലെ പ്രതിനിധികളുടെ അഭിപ്രായം ആരായാതെയാണ് ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുത്തതെന്നും തങ്ങളുടെ അഭിപ്രായം കൂടി കേട്ടിരുന്നെങ്കില്‍ ഇത്തരമൊരു തീര്‍പ്പ് ഉണ്ടാവുമായിരുന്നില്ളെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മകരവിളക്കിനോടനുബന്ധിച്ച് പതിനെട്ടാം പടിയുടെ താഴെ പന്തളം രാജകൊട്ടാരത്തിലെ പ്രതിനിധിയെ സ്വീകരിക്കുന്ന ചടങ്ങിലുള്‍പ്പെടെ ഒരു ആന വേണമെന്നുണ്ടെന്നും അതിനാല്‍ ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ് പുന$പരിശോധിക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്നുമായിരുന്നു ആവശ്യം. തുടര്‍ന്നാണ് ക്ഷേത്രം തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് മഹേഷ് മോഹനരര് എന്നിവരുടെ  അഭിപ്രായം തേടിയശേഷം തീരുമാനം തിരുത്തേണ്ടതില്ളെന്ന് കോടതി വ്യക്തമാക്കിയത്. ശബരിമലയില്‍ മകരവിളക്ക് ഉത്സവത്തിന് ആനയെഴുന്നള്ളിപ്പ് വേണ്ടെന്ന് കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് ഹൈകോടതി ഉത്തരവിട്ടത്. വാര്‍ഷിക ഉത്സവത്തിന് ഒരാനയെ എഴുന്നള്ളിക്കാന്‍ അനുമതിയും നല്‍കി.

Tags:    
News Summary - elephant in temple festivals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.