ഇടഞ്ഞോടിയ ആന കിണറ്റിൽ വീണ് ചെരിഞ്ഞു; ഒരാൾക്ക് കുത്തേറ്റു

ശ്രീകൃഷ്ണപുരം: പൂരം എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞോടി അബദ്ധത്തിൽ കിണറ്റിൽ വീണ് ചെരിഞ്ഞു. ഗുരുവായൂർ ശേഷാദ്രി എന്ന ആനയാണ് ചെരിഞ്ഞത്​.

തിരുനാരായണപുരം ഉത്രത്തിൽ കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം എഴുന്നള്ളിപ്പ് കഴിഞ്ഞു മടങ്ങു​േമ്പാഴാണ്​ സംഭവം. ഇടഞ്ഞോടുന്നതിനിടെ ആനയുടെ കുത്തേറ്റ വാരിത്തൊടി മോഹനൻ മേനോനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തിരുനാരായണപുരം വേലിപ്പറമ്പിൽ വിശ്വനാഥ​​​​െൻറ വീട്ടിലെ കിണറ്റിലാണ്​  വീണത്​. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുൻകാൽ വഴുതി കിണറ്റിൽ വീണെങ്കിലും മുകളിൽതന്നെ കൊമ്പു തടഞ്ഞ്​ നിൽക്കുകയായിരുന്നു. ​െക്രയിൻ ഉപയോഗിച്ച് രാത്രി പത്തരയോടെയാണ് കരക്കുകയറ്റിയത്. ശ്രീകൃഷ്ണപുരം പൊലീസും ഫയർഫോഴ്​സും സ്ഥലത്തെത്തി.

 

Tags:    
News Summary - elephant death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.