മലമ്പുഴയിലെ വൈദ്യുതോൽപാദനം നാലു കോടി യൂനിറ്റ് പിന്നിട്ടു

പാലക്കാട്: മലമ്പുഴ ഡാമിനോടനുബന്ധിച്ച ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ടിലെ വൈദ്യുതോൽപാദനം നാലു കോടി യൂനിറ്റ് പിന്നിട്ടതായി അധികൃതർ അറിയിച്ചു. 2010 മുതലാണ് ഇവിടെ വൈദ്യുതോൽപാദനം തുടങ്ങിയത്.

2.5 മെഗാവാട്ട് ശേഷിയുള്ള പ്ലാന്‍റിൽ 2.1 മെഗാവാട്ട് വരെ ഉൽപാദനം നടക്കുന്നു. നവംബർ മുതൽ ഫെബ്രുവരിവരെ കാർഷികാവശ്യത്തിന് ഡാമിലെ വെള്ളം തുറന്നുവിടുമ്പോഴും മൺസൂൺ കാലയളവിൽ ഡാമിന്‍റെ ഷട്ടറുകൾ തുറക്കുമ്പോഴും മാത്രമേ ഇവിടെ വൈദ്യുതി ഉൽപാദനം നടക്കാറുള്ളൂ.

Tags:    
News Summary - Electricity generation in Malampuzha has crossed four crore units

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.