ഉടുമ്പൻചോല ഇരട്ടവോട്ട്: വോട്ട് കഴിയുമ്പോൾ മണാകുണ വർത്തമാനം പറയരുത്, ആണുങ്ങൾക്ക് ചേർന്ന വർത്തമാനമല്ല യു.ഡി.എഫുകാർ പറയുന്നത് -എം.എം. മണി

അടിമാലി: വോട്ട് കഴിയുമ്പോൾ മണാകുണ വർത്തമാനം പറയുന്നത് ശരിയല്ലെന്നും ആണുങ്ങൾക്ക് ചേർന്ന വർത്തമാനമല്ല പലപ്പോഴും യു.ഡി.എഫുകാർ പറയുന്നതെന്നും മുൻ മന്ത്രിയും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം. മണി. ജില്ലയിൽ ഉടുമ്പൻചോല മണ്ഡലത്തിൽ തമിഴ്നാട്ടിൽ നിന്നുള്ളവർക്ക് ഇരട്ട വോട്ട് ഉണ്ടെന്ന കോൺഗ്രസ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ യു.ഡി.എഫ് നേതാക്കൾ പറയുന്നത് വിവരക്കേടാണ്. തമിഴ്നാട്ടിൽ വോട്ടുള്ളവരാണെങ്കിൽ അത് നിയമപരമായി തെളിയിക്കണം. ഞാനടക്കം എൽ.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചത് വ്യക്തമായ ലീഡോടെയാണ്. തമിഴ്നാട്ടിൽ ഉള്ളവരെ ഇവിടെ കൊണ്ട് വന്ന് ഇത്രമാത്രം വോട്ടുകൾ ചേർക്കണമെങ്കിൽ ജില്ലയിൽ തെരഞ്ഞെടുപ്പ് വിഭാഗം തന്നെ ഉണ്ടാവരുത്’ -മണി പറഞ്ഞു.

ബി.എൽ.ഒമാർ വീടുകളിൽ എത്തിയയാണ് വോട്ട് ചെയ്യാൻ സ്ലിപ്പ് നൽകുന്നത് പോലും. മുൻകൂട്ടി പ്രസിദ്ധീകരിക്കുന്ന വോട്ടർ പട്ടിക തെറ്റെങ്കിൽ അത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മാത്രം വീഴ്ചയാണ്. അല്ലാതെ തെരഞ്ഞെടുപ്പ് വരുമ്പോഴും കഴിയുമ്പോഴും ഇരട്ടവോട്ട്, കള്ളവോട്ട് തുടങ്ങി ആരോപണം ഉന്നയിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Electoral fraud: mm mani against udf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.