ഇടുക്കി: കുമിളിയിൽ നടന്ന് യു.ഡി.എഫ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ ശശി തരൂരിന്റെ കൂടെ സെൽഫിയെടുക്കാൻ ശ്രമിച്ച ഭിന്നശേഷികാരനായ പാർട്ടി പ്രവർത്തകനെ ഡി.സി.സി പ്രസിഡന്‍റ് മർദിച്ചു. യു.ഡി.എഫ് സ്ഥാനാർഥി സിറിയക് തോമസിന്റെ പ്രചാരണത്തിനിടെയായിരുന്നു സംഭവം. പരുപാടിയിൽ തിക്കും തിരക്കുമുണ്ടായിരുന്നു. നിരവധി പ്രവർത്തകർ വേദിയിൽ തള്ളികയറാൻ ശ്രമിക്കുകയും ചെയ്തു.
ഇതിനിടെ സെൽഫിയെടുക്കാൻ വന്ന ഭിന്നശേഷികാരനായ പ്രവർത്തകനെ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു അദ്ദേഹത്തെ മർദിക്കുകയും തള്ളിമാറ്റുകയുമായിരുന്നു. ഇതിനിടെ, മർദനം കണ്ട പ്രദേശിക പ്രവർത്തകർ ഇതിനെതിരെ പ്രതികരിച്ചു. എന്നാൽ, പ്രദേശിക പ്രവർത്തകനെതിരെയും ഡി.സി.സി പ്രസിഡന്‍റ് ദേഷ്യത്തോടെ സംസാരിക്കുകയായിരുന്നു. ടെലവിഷൻ ചാനലുകളുടെ കാമറകൾ ശ്രദ്ധയിൽപ്പെട്ടത്തോടെ പ്രവർത്തകനോട് സമാധാനത്തോടെ പെരുമാറുകയായിരുന്നു.
എന്നാൽ പ്രവർത്തകർ വേദിയിലേക്ക് തള്ളികയറാൻ ശ്രമിച്ചപ്പോൾ വിലക്കുക മാത്രമാണ് ചെയ്തതെന്നും മർദനം ഉണ്ടായിട്ടില്ലെന്നും ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. താൻ പ്രവർത്തകനെ പിന്നീട് അടുത്ത് വിളിച്ചുവരുത്തി ആശ്വസിപ്പിച്ച് വിടുകയായിരുന്നു. മുമ്പും പലതരം വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് സി.പി. മാത്യു. ഇടക്കിയിൽ കാട്ടാനയാക്രമണം നടന്ന സമയത്താണ് വിവാദ പരാമർശം നടത്തിയത്. സർക്കാർ ആനകളെ പിടിച്ചില്ലെങ്കിൽ വെടിവെച്ച് കൊല്ലും. തിരുനെറ്റിക്ക് വെടിവെക്കുന്നവർ തമിഴ്നാട്ടിലും കർണാടകത്തിലുമുണ്ടെന്നും നിയമവിരുദ്ധമായിട്ടാണെങ്കിലും വേട്ടക്കാരെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽഗാന്ധിയുടെ ജോഡോ യാത്രയുമായി ബന്ധപ്പെട്ട് മണ്ഡലം പ്രസിഡന്റിന് നേരെ ഭീഷണിയും അസഭ്യവർഷവും ഡി.സി.സി പ്രസിഡന്‍റ് നടത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് അന്ന് യോഗം വിളിച്ചിരുന്നു. യോഗത്തിൽ ഡി.സി.സി പ്രസിഡന്‍റിനെതിരെ മണ്ഡലം സെക്രട്ടറി വിമർശിനം ഉന്നയിച്ചതാണ് സി.പി. മാത്യുവിന്റെ ഭീഷണിക്ക് കാരണം. കോൺഗ്രസ് യോഗങ്ങളിൽ സി.പി. മാത്യു പങ്കെടുക്കാത്തത് നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെയായിരുന്നു ഭീഷണി. മണ്ഡലം പ്രസിഡന്റിനെ ഫോണിൽ കൂടി വിളിച്ചായിരുന്നു ഡി.സി.സി പ്രസിഡന്റിന്റെ ഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.