എല്‍ദോസ് കുന്നപ്പിള്ളിയെ കെ.പി.സി.സി സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഉൾപ്പെട്ട പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കെ.പി.സി.സി നടപടി. കെ.പി.സി.സി, ഡി.സി.സി അംഗത്വത്തിൽനിന്ന് എൽദോസിനെ സസ്പെൻഡ് ചെയ്തു. ആറു മാസത്തേക്കാണ് സസ്പെൻഷൻ.

എൽദോസിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും ജനപ്രതിനിധി എന്ന നിലയിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും വിലയിരുത്തിയാണ് നടപടി. ആറു മാസത്തെ നിരീക്ഷണ കാലയളവിന് ശേഷം തുടർനടപടിയുണ്ടാകും.

അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിയെ ശനിയാഴ്ച ഒമ്പത്​ മണിക്കൂറോളം അന്വേഷണസംഘം ചോദ്യം ചെയ്തു. രാവിലെ ഒമ്പത്​ മണിക്ക്​ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകീട്ട്​ ആറേകാൽ വരെ നീണ്ടു. എം.എൽ.എ അന്വേഷണത്തോട്​ സഹകരിക്കുന്നില്ലെന്ന്​ ജില്ല ക്രൈംബ്രാഞ്ച്​ വൃത്തങ്ങൾ പറഞ്ഞു. മൊബൈൽഫോൺ സറണ്ടർ ചെയ്യണമെന്നത്​ ഉൾപ്പെടെ നിർദേശങ്ങൾ പാലിച്ചിട്ടില്ല. തിങ്കളാഴ്ച ചോദ്യം ചെയ്യൽ വീണ്ടും തുടരും.

Tags:    
News Summary - eldhose kunnappally suspended from KPCC and DCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.