എലപ്പുള്ളി ബ്രൂവറി: ടൗൺ പ്ലാനർ നൽകിയ അംഗീകാരം മാറ്റിവെക്കാൻ ഹൈകോടതി ഉത്തരവ്

പാലക്കാട്: എലപ്പുള്ളിയിൽ സ്വകാര്യ കമ്പനിക്ക് മദ്യനിർമാണശാല ആരംഭിക്കാൻ ജില്ല ടൗൺ പ്ലാനർ നൽകിയ അംഗീകാരം മാറ്റിവെക്കാൻ ഹൈകോടതി ഉത്തരവ്.

ബ്രൂവറിക്ക് സംസ്ഥാന സർക്കാർ നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ മേയ്‌ 26ലെ ഹൈകോടതി ഉത്തരവ് മറികടന്ന് ജില്ല ടൗൺ പ്ലാനർ നൽകിയ ജൂൺ ആറിലെ ഉത്തരവ് അന്തിമവിധി വരെ മാറ്റിവെക്കാനാണ് നിർദേശം നൽകിയത്.

ഡിവിഷൻ ബെഞ്ച് മുമ്പാകെ ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനാണ് ഹരജി നൽകിയത്. ഇതോടൊപ്പം എലപ്പുള്ളി പഞ്ചായത്ത് അംഗങ്ങളായ ഡി. രമേശനും സന്തോഷ് പള്ളത്തേരിയും ഹരജികൾ സമർപ്പിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേസ് തുടർനടപടികൾക്കായി ജൂൺ 23ലേക്കു മാറ്റി. അഭിഭാഷകരായ സോണു അഗസ്റ്റിൻ, തോമസ് ജേക്കബ്, വി. പ്രവീൺ എന്നിവരാണ് ഹാജരായത്.

Tags:    
News Summary - Elappully Brewery: High Court orders to set aside approval given by the town planner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.