ട്രെയിനിൽ കടത്താൻ ശ്രമിച്ച എട്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു

തിരുവനന്തപുരം: ചെന്നൈ ട്രിവാൻഡ്രം എക്സ്പ്രസ് ട്രെയിനിന്‍റെ സ്ലീപ്പർ കോച്ചിനുള്ളിൽ സീറ്റിനടിയിലായി രഹസ്യമായി സൂക്ഷിച്ച നാലു പൊതികളിലായി സൂക്ഷിച്ച കടത്താൻ ശ്രമിച്ച 8.045കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

എക്സസൈ് എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ. ഷിബു, റെയിൽവേ സംരക്ഷണ സേനയിലെ സബ് ഇൻസ്‌പെക്ടർ എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംയുക്തമായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണു പ്ലാറ്റ്ഫോം നമ്പർ മൂന്നിൽ നിർത്തിയിട്ടിരുന്ന ട്രെയ്നിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.

പ്രതിയെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. പ്രിവന്‍റീവ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു, സെൽവം, പ്രബോദ് ,അക്ഷയ് സുരേഷ്, വനിത സവിൽ എക്സൈസ് ഓഫീസർ ഗീതാ കുമാരി , ആർപിഎഫ് എസ്ഐമാരായ എം.ടി. ജോസ് , എസ്.സന്തോഷ്‌ കുമാർ, ആർ.വിപിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Tags:    
News Summary - Eight kilos of ganja which were tried to be smuggled in the train were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.