തിരുവനന്തപുരം: വ്രതശുദ്ധിയുടെ പുണ്യമാസം പൂർത്തിയാക്കി ഇന്ന് പെരുന്നാൾ. സംസ്ഥാനത്താകെ പള്ളികളിലും ഇൗദ്ഗാഹുകളിലുമായി പ്രത്യേക നമസ്കാരം നടന്നു. പലയിടങ്ങളിലും ശക്തമായ മഴയായതിനാൽ ഇദ്ഗാഹുകൾ ഒഴിവാക്കി പെരുന്നാൾ നമസ്കാരം പള്ളികളിലേക്ക് മാറ്റി.
തിരുവനന്തപുരം പാളയം പള്ളിയിൽ സുൈഹബ് മൗലവിയുടെ നേതൃത്വത്തിൽ നമസ്കാരം നടന്നു. സംസ്ഥാനത്തെ മദ്യനയം സർക്കാർ പുനഃപരിശോധിക്കണമെന്ന് പെരുന്നാൾ ദിന സന്ദേശത്തിൽ പാളയം ഇമാം ആവശ്യപ്പെട്ടു. ബീഫ് വിഷയത്തിൽ തർക്കത്തിന് ഇടവരുത്തേണ്ടെന്ന് പറഞ്ഞ ഇമാം ലോകത്ത് നടക്കുന്ന തീവ്രവാദ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിെൻറ മേൽ വെച്ചു കൊേട്ടണ്ട എന്നും പറഞ്ഞു. അതേസമയം, ബുദ്ധിശൂന്യരായ ചില ചെറുപ്പക്കാർ ഇസ്ലാമിലുണ്ടെന്നത് അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി കലൂർ സ്റ്റേഡിയത്തിലും കോഴിക്കോട് മർകസ് കോംപ്ലക്സിലും പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു. കർണാടകയിലെ ഭട്കലിൽ മാസപ്പിറവി കണ്ടതിനാൽ കാസർകോട് ജില്ലയിൽ തൃക്കരിപ്പൂരിലൊഴികെ ഞായറാഴ്ച പെരുന്നാൾ ആഘോഷിച്ചിരുന്നു. ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ഇന്നലെയായിരുന്നു പെരുന്നാൾ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഇന്നാണ് ഇൗദുൽ ഫിത്ർ.
ഒരു മാസം നീണ്ട ശാരീരികവും മാനസികവുമായ നിയന്ത്രണങ്ങൾ സമ്മാനിച്ച ആത്മീയ ഊർജവുമായി സുഗന്ധം പൂശി, പുത്തനുടുപ്പണിഞ്ഞ് പള്ളികളിലും ഇൗദ്ഗാഹുകളിലും തിങ്കളാഴ്ച വിശ്വാസികൾ ഒത്തുകൂടും. ഞായറാഴ്ച രാത്രി മുതൽ പള്ളികളും വീടുകളും തക്ബീർ ധ്വനികളാൽ ഭക്തിസാന്ദ്രമായി.
പെരുന്നാൾ നമസ്കാരത്തിനുശേഷം ബന്ധുവീടുകളിലും സുഹൃദ്ഭവനങ്ങളിലും സന്ദർശനം നടത്തി പരസ്പരബന്ധം ഉൗഷ്മളമാക്കും. പെരുന്നാളിൽ ആരും പട്ടിണി കിടക്കരുതെന്ന ദൈവകൽപന പാലിക്കുന്നതിനായി ഫിത്ർ സകാത്തിെൻറ വിതരണം തിങ്കളാഴ്ച പുലർച്ചയോടെ പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.