കാർത്ത്യായനി അമ്മക്ക്​ ലാപ്​ടോപ് സമ്മാനിച്ച്​​ വിദ്യാഭ്യാസ മന്ത്രി

ആലപ്പുഴ: സാക്ഷരതാ മിഷ​​​​െൻറ നേതൃത്വത്തിൽ നടത്തിയ അക്ഷരലക്ഷം തുല്യതാ പരീക്ഷയിൽ 97-ം വയസ്സിൽ 98ശതമാനം മാർക്കോടുകൂടി ഒന്നാം റാങ്ക് നേടിയ കാർത്ത്യായനി അമ്മക്ക്​ വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥി​​​​െൻറ വക ലാപ്ടോപ്പ്. കാർത്യായനി അമ്മയെ അനുമോദിക്കാൻ കാർത്ത്യായനി അമ്മയുടെ വീട്ടിലെത്തിയ മന്ത്രി സ്വന്തം നിലയിൽ വാങ്ങിയ ലാപ്​ടോപ്​ അവർക്ക്​ സമ്മാനിക്കുകയായിരുന്നു.

കമ്പ്യൂട്ടർ പഠിക്കണമെന്ന്​ തനിക്ക്​ ആഗ്രഹമുണ്ടെന്ന്​ നേരത്തെ കാർത്ത്യായനി അമ്മ പറഞ്ഞിരുന്നു. ലാപ് ടോപ്പ് കിട്ടിയ ഉടൻ തന്നെ കാർത്ത്യായനി അമ്മ ഇംഗ്ലീഷിൽ ത​​​​െൻറ പേര് ടൈപ്പ് ചെയ്തു കാണിച്ചു.

അടുത്ത വർഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും മന്ത്രിയോട് അവർ പങ്കുവച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ, എസ്​.​െഎ.ഇ.ടി ഡയറക്ടർ അബുരാജ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Tags:    
News Summary - education minister C. Raveendranath gifted laptop to Karthyayani Amma -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.