എം.കെ. മുനീർ, കെ.എം. ഷാജി

കെ.എം. ഷാജിയുടെ വിവാദ ഭൂമി ഇടപാടിൽ എം.കെ. മുനീറിനും പ​ങ്കെന്ന്​ പരാതി

കോഴിക്കോട്​: മുസ്​ലിം ലീഗ്​ നേതാക്കളും എം.എൽ.എമാരുമായ എം.കെ. മുനീറിനും കെ.എം. ഷാജിക്കുമെതിരെ ഐ.എൻ.എൽ നേതാവ്​ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പരാതി നൽകി. കോഴിക്കോട്​ മാലൂർകുന്നിൽ ഒരുകോടിയിലധികം രൂപക്ക്​ സ്​ഥലം വാങ്ങിയതിൽ മുനീറിനും പങ്കുണ്ടെന്ന്​ എൻ.കെ അബ്​ദുൽ അസീസ്​ പരാതിയിൽ പറയുന്നത്​.

വേങ്ങേരിയിലെ വിവാദമായ വീടിരിക്കുന്ന സ്​ഥലം ഷാജിയും മുനീറും ചേർന്നാണ്​ വാങ്ങി​യതെന്നും 1.02 കോടി രൂപക്ക്​ വാങ്ങിയ വസ്​തുവിന്​ 37 ലക്ഷം രൂപ മാത്രമാണ് ആധാരത്തില്‍ കാണിച്ചതെന്നുമാണ്​ പരാതിയിൽ പറയുന്നത്​.

കച്ചവടത്തിലൂടെ ഇരുവരും കള്ളപ്പണം വെളുപ്പിച്ചതായും പരാതിയിൽ പരാമര്‍ശമുണ്ട്. രജിസ്ട്രേഷൻ ഫീസിനത്തിലും സ്​റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ഇരുവരും ചേർന്ന്​ ലക്ഷങ്ങൾ വെട്ടിച്ചെന്നാണ് ആരോപണം.

കെ.എം. ഷാജിക്കെതിരെ വിജിലൻസ്​ ഇല്ലാത്ത കേസ്​ ഉണ്ടാക്കുകയാണെന്നും നെറികെട്ട നിലപാടിനെ രാഷ്​ട്രീയമായി തന്നെ നേരിടുമെന്നും മുസ്​ലിം ലീഗ്​ നേതാവ്​ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.