കൊണ്ടോട്ടി: ഹജ്ജുമായി ബന്ധപ്പെട്ട ബലികർമം സ്വകാര്യമായോ അനൗദ്യോഗികമായോ ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി. സൗദി സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇതു സംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചു. ബലികർമത്തിനുള്ള നടപടിക്രമങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക പോര്‍ട്ടലായ ‘നുസ്ക് മസാര്‍’ വഴിയാണ് പൂര്‍ത്തിയാക്കേണ്ടത്.
ബലികർമം (ഖുര്‍ബാനി) നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷയില്‍ ഇതുവരെ അദാഹി (ഖുര്‍ബാനി) ഓപ്ഷന് തിരഞ്ഞെടുത്തിട്ടില്ലെങ്കില്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ യൂസര്‍ ഐ.ഡിയും എം-പിന് നമ്പറും ഉപയോഗിച്ച് ലോഗ്ഇന്‍ ചെയ്ത് അദാഹി ഓപ്ഷന് തെരഞ്ഞെടുക്കാം.
ഫെബ്രുവരി 28നകം ഓപ്ഷന് തിരഞ്ഞെടുക്കണം. അതിനു ശേഷം ഓപ്ഷന് മാറ്റം സാധ്യമാകില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.