Posted On
date_range Updated On
date_range കൊച്ചി മെട്രോ പില്ലറിൽ ഒരാഴ്ചയായി കുടുങ്ങിയ പൂച്ചക്ക് വേണ്ടിയുള്ള രക്ഷാ പ്രവർത്തനം രാത്രി തുടരും; മെട്രോ സർവീസ് നിർത്തി വെച്ചിരുന്നു
കൊച്ചി: മെട്രോ പില്ലറിൽ കുടുങ്ങി കിടക്കുന്ന പൂച്ചയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഒരാഴ്ചയായി പില്ലറിൽ കുടുങ്ങിയ പൂച്ചയെ താഴെ ഇറക്കുന്നതിന് മെട്രോ സർവീസ് അര മണിക്കൂറോളം നിർത്തി വെച്ചിരുന്നു.
തുടക്കത്തിൽ മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രിയിൽ വൈദ്യുതി ലൈൻ ഓഫ് ചെയ്ത് രക്ഷിക്കാനായിരുന്നു തീരുമാനം. എന്നാൽ പൂച്ച അവശ നിലയിലായതോടെ രക്ഷാ പ്രവർത്തനം വേഗത്തിലാക്കാൻ ആവശ്യം ഉയരുകയായിരുന്നു. തുടർന്നാണ് മെട്രോ നിർത്തി വെച്ച് രക്ഷാ പ്രവർത്തനം നടന്നത്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തൂണിനു മുകളിൽ കയറിയെങ്കിലും പൂച്ച പിടി കൊടുക്കാത്തതിനെ തുടർന്ന് രാത്രിയിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.