അര്ജുന് പാണ്ഡ്യൻ
തൃശൂർ: സംസ്ഥാന റവന്യൂ, സർവേ പുരസ്കാരങ്ങള്‍ മന്ത്രി കെ. രാജന് പ്രഖ്യാപിച്ചു. മികച്ച കലക്ടറായി അര്ജുന് പാണ്ഡ്യന് (തൃശൂര്‍), മികച്ച സബ് കലക്ടറായി ഒ.വി. ആല്‍ഫ്രഡ് (തിരുവനന്തപുരം), മികച്ച റവന്യു ഡിവിഷനല്‍ ഓഫിസറായി ജി. സുരേഷ് ബാബു (പുനലൂര്‍) എന്നിവരെ തെരഞ്ഞെടുത്തു. തിരുവനന്തപുരം മികച്ച കലക്ടറേറ്റും തൃശൂർ ആര്.ഡി.ഒ മികച്ച റവന്യൂ ഡിവിഷനല്‍ ഓഫിസുമാണ്.
മികച്ച ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍): കെ. സുനില്‍കുമാര്‍ (പാലക്കാട്), ഡെപ്യൂട്ടി കലക്ടര്‍ (ആര്.ആര്): പി.എ. വിഭൂഷണന്‍ (തൃശൂര്‍), ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം): സി. പ്രേംജി (ആലപ്പുഴ), ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്): ആര്. സുധീഷ് (ആലപ്പുഴ). പ്രിന്‍സിപ്പല്‍ തഹസില്‍ദാര്‍മാര്‍: എ. വേണുഗോപാലന്‍ (പെരിന്തല്‍മണ്ണ), വിനോദ് ഡി. കണയന്നൂര്‍, എന്‍.എന്‍. മുഹമ്മദ് റാഫി (പാലക്കാട്). താലൂക്ക് ഓഫിസ്: തൃശൂര്‍. തഹസില്‍ദാര്‍മാർ (എല്‍.ആര്): സി. ശ്രീകുമാര്‍ (കോഴിക്കോട്), വി.വി. ജയേഷ് (ആലുവ), സ്പെഷല്‍ തഹസില്‍ദാര്‍ (എല്‍.ടി: എ. അബ്ദുള്‍ ലത്തീഫ് (ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫിസ്, പാലക്കാട്). സ്പെഷല്‍ തഹസില്‍ദാര്‍മാർ (ലാന്‍ഡ് അക്യുസിഷന്‍): ടി.ജി. ബിന്ദു (തൃശൂര്‍), എം. ലിജ (കോഴിക്കോട്). സ്പെഷല്‍ തഹസില്‍ദാര്‍ (എല്‍.എ-എന്‍.എച്ച്): വി. ബിന്ദു (കൊയിലാണ്ടി), പട്ടയം നോഡല്‍ ഓഫിസര്‍: അതുല്‍ എസ്. നാഥ് (ഇടുക്കി).
മികച്ച വില്ലേജ് ഓഫിസുകള്‍: ചെമ്മരുതി (തിരുവനന്തപുരം), മീനാട് (കൊല്ലം), പെരിങ്ങനാട് (പത്തനംതിട്ട), നെടുമുടി (ആലപ്പുഴ), കൂരോപ്പട (കോട്ടയം), കട്ടപ്പന (ഇടുക്കി), കോടനാട് (എറണാകുളം), അയ്യന്തോള്‍ (തൃശൂര്‍), വടക്കഞ്ചേരി (പാലക്കാട്), അമരമ്പലം (മലപ്പുറം), ഉണ്ണികുളം (കോഴിക്കോട്), കുപ്പാടി (വയനാട്), കുറുമാത്തൂര്‍ (കണ്ണൂര്‍), നോര്‍ത്ത് തൃക്കരിപ്പൂര്‍ (കാസർകോട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.