ഇ​ന്ന് ഈ​സ്​​റ്റ​ർ

കാളികാവ്: ഉയിർത്തെഴുന്നേറ്റ യേശുവിനെ ഹൃദയത്തിൽ സ്വീകരിച്ച്‌ ക്രൈസ്തവർ ഞായറാഴ്ച ഇൗസ്റ്റർ ആഘോഷിക്കുന്നു. ഇഷ്ടഭോജ്യ വസ്തുക്കൾ വെടിഞ്ഞും ഹൃദയവിശുദ്ധി കാത്തുസൂക്ഷിച്ചും ദാനധർമം ചെയ്തും 50 ദിവസം നീണ്ട നോമ്പാചരണത്തിന് ഇന്നലെ അർധരാത്രിയോടെ സമാപനമായി.

യേശുവി​െൻറ കുരിശുമരണത്തെ അനുസ്മരിച്ച് വെള്ളിയാഴ്ച ദുഃഖവെള്ളി  ആചരിച്ചു. ദേവാലയങ്ങളില്‍ കുരിശി‍​െൻറ വഴി, പരിഹാര പ്രദക്ഷിണം തുടങ്ങിയവ നടന്നു. യേശു ഉയിർത്തെഴുന്നേറ്റതി​െൻറ സ്മരണയിൽ ദേവാലയങ്ങളിൽ ഇന്നലെ രാത്രി പാതിരാ കുർബാനയും ഉയിർപ്പി​െൻറ തിരുകർമങ്ങളും നടന്നു. ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുർബാനയും ഉയിർപ്പി​െൻറ തിരുകർമങ്ങളും നടക്കും. കാളികാവ് സ​െൻറ് സേവ്യേഴ്സ് ദേവാലയത്തിൽ ഫാ. ജോജോ എടക്കാട്ടും അടക്കാക്കുണ്ട് സ​െൻറ് ജോർജ് ദേവാലയത്തിൽ ഫാ. ചാക്കോ എലിക്കോട്ടും വാണിയമ്പലം സ​െൻറ് മേരീസ് ദേവാലയത്തിൽ ഫാ. മാത്യു മറ്റത്തൂരും ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.

 

Tags:    
News Summary - easter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.