Posted On
date_range Updated On
date_range തൃശൂർ ദേശമംഗലത്ത് ഭൂചലനം
ചെറുതുരുത്തി (തൃശൂർ): ദേശമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. ദേശമംഗലം, ആറങ്ങോട്ടുകര, തലശേരി എന്നി പ്രദേശങ്ങളിലാണ് ഇന്ന് ഉച്ചക്ക് 2.15 ഓടെ ഭൂചലനം അനുഭവപ്പെട്ടത്.
വലിയ ശബ്ദത്തോടെ ചെറിയ വിറയൽ ആണ് ഉണ്ടായത്. മൂന്ന് സെക്കണ്ടിനടുത്ത് വിറയൽ ഉണ്ടായി. നാശനഷ്ട്ടങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ഏറെ നാളുകളായി ഭൂചലനങ്ങൾ ഉണ്ടാകാറില്ല. 90കളിൽ മുതൽ വലിയ ചലനങ്ങൾ രേഖപ്പെടുത്തിയ ഈ പ്രദേശങ്ങൾ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.