കോങ്ങാട് (പാലക്കാട്): ഇ-സിമ്മിെൻറ പേരില്‍ തട്ടിപ്പുകള്‍ പതിവായതോടെ ജാഗ്രത നിര്‍ദേശവുമായി പൊലീസ്. സിം കാര്‍ഡ് 24 മണിക്കൂറിനുള്ളില്‍ ബ്ലോക്കാകുമെന്നോ കെവൈസി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നോ മെസേജ് അയച്ചാണ് തട്ടിപ്പ് സംഘം ഇരകളെ കണ്ടെത്തുന്നത്. ഇത്തരം കോളുകള്‍ വന്നാല്‍ ഉടനെ അടുത്തുള്ള സ്റ്റേഷനില്‍ അറിയിക്കുകയോ തിരിച്ച് നമ്പറിലേക്ക് ബന്ധപ്പെടാതിരിക്കുകയോ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.
ഇ-സിം തയാറാക്കി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ശേഷം പണം തട്ടുകയെന്നതാണ് രീതി. സിം ബ്ലോക്കാകുമെന്ന സന്ദേശത്തിന് പിന്നാലെ ടെലികോം കമ്പനിയില്‍ നിന്ന് കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചാണ് തട്ടിപ്പുകാർ ആളുകളെ വലയില്‍ വീഴ്ത്തുന്നത്. തുടര്‍ന്ന് വരുന്ന മെസേജിലെ ഫോം പൂരിപ്പിച്ച് നല്‍കാനാകും അടുത്തതായി ആവശ്യപ്പെടുക.
കസ്റ്റമര്‍ കെയറിന് സമാനമായ ഫോണ്‍ നമ്പറുകളായിരിക്കും ഇവര്‍ തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്നതെന്നും പൊലീസ് മുന്നറിയിപ്പ് നല്കി. മൊബൈല്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ച ഇ മെയില്‍ ഐഡി ലഭിക്കുന്നതോടെ തട്ടിപ്പുകാര്‍ അയച്ചുനല്‍കുന്ന മെയില്‍ ഇ-സിം റിക്വസ്റ്റ് നല്കാൻ സര്‍വിസ് പ്രൊവൈഡറിന് ഫോര്‍വേര്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടും. ഇത്തരത്തില്‍ മെയില്‍ ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ ഫോണിലുള്ള സിം ബ്ലോക്കാവുകയും ഇ-സിം ആക്ടിവേറ്റ് ആവുകയും ചെയ്യും.
ഇ-സിം ആക്ടിവേറ്റ് ചെയ്യാനുള്ള ക്യുആര്‍ കോഡ് ലഭിക്കുക തട്ടിപ്പുകാര്‍ക്കായിരിക്കും. തുടര്‍ന്ന് ഇ-സിം ഡിജിറ്റല്‍ വാലറ്റുകളുമായി ബന്ധിപ്പിച്ച് പണം കൈക്കലാക്കാനാണ് തട്ടിപ്പുകാര്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ ഹൈദരാബാദ് സ്വദേശികളായ നാലുപേര്‍ക്ക് 21 ലക്ഷം രൂപയാണ് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.