നാളെ സംസ്​ഥാന വ്യാപക ചക്രസ്തംഭന സമരവുമായി ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: കേന്ദ്ര സർക്കാറിെൻറ വാക്സിൻ നയത്തിൽ പ്രതിഷേധിച്ച് നടത്തിവരുന്ന റിലേ സത്യഗ്രഹത്തിന് സമാപനം കുറിച്ച്​ വെള്ളിയാഴ്ച ചക്രസ്തംഭന സമരം സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്ര​േട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. പ്രധാന സമരകേന്ദ്രമായ തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ സിപി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം എറണാകുളത്തും പ്രസിഡൻറ് എസ്. സതീഷ് തിരുവനന്തപുരത്തും എസ്.കെ. സജീഷ് കണ്ണൂരിലും പങ്കെടുക്കും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.യു. ജനീഷ്കുമാർ എം.എൽ.എ പത്തനംതിട്ടയിലും വി.കെ. സനോജ് കാസർകോടും എം. വിജിൻ എം.എൽ.എ പയ്യന്നൂരിലും ഗ്രീഷ്മ അജയഘോഷ് തൃശൂരിലും ചിന്ത ജെറോം കൊല്ലത്തും സമരത്തിൽ പങ്കെടുക്കും.

എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും വൈകീട്ട്​ നാല്​ മുതൽ 4.10 വരെ 10 മിനിറ്റ് ദൈർഘ്യമുള്ള സമരമാണ് സംഘടിപ്പിക്കുന്നത്. ചക്രസ്തംഭന സമരത്തി​െൻറ പ്രചാരണാർഥം സംസ്ഥാനവ്യാപകമായി വ്യാഴാഴ്ച വൈകീട്ട് ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു.

Tags:    
News Summary - DYFI to launch state-wide strike tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.