ഡി.വൈ.എഫ്.ഐ ഓഫിസ് ജീവനക്കാരന് കോവിഡ്; എ.എ റഹിം അടക്കം ആറുപേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. സംസ്ഥാന സെക്രട്ടറി എ.എ റഹിം ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കി. റഹിം ഉൾപ്പെടെ ആറുപേരാണ് ക്വാറന്‍റീനിലുള്ളത്.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം കുന്നുകുഴിയിലുളള ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് പ്രഥമ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന സംസ്ഥാന സെക്രട്ടറി എ.എ റഹീം അടക്കം ആറു പേർ നിരീക്ഷണത്തിൽ പ്രവേശിച്ചത്.

കോവിഡ് മുൻകരുതലിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ഓഫീസിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എ.എ റഹീമിന്റെ ഉൾപ്പെടെ കോവിഡ് പരിശോധന ഉടൻ തന്നെ നടത്തും.

Tags:    
News Summary - DYFI State committe office closed- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.