ദുബായിൽ ഫ്‌ളാറ്റിന് തീപിടിച്ച് മരിച്ച കണ്ണമംഗലം ചേറൂർചണ്ണയിലെ കാളങ്ങാടൻ റിജേഷ്, ഭാര്യ കണ്ടമംഗലത്ത് ജിഷി എന്നിവരുടെ മൃതദേഹങ്ങൾ ഒരു നോക്ക് കാണാൻ തടിച്ചു കൂടിയ ജനക്കൂട്ടം. (ഉൾച്ചിത്രത്തിൽ കാളങ്ങാടൻ റിജേഷ്, ഭാര്യ കണ്ടമംഗലത്ത് ജിഷി ഫയൽ ചിത്രം)

പുതിയ വീട്ടിൽ റിജേഷും ജിഷിയും എത്തി, ചേതനയറ്റ്....

വേങ്ങര (മലപ്പുറം): പ്രവാസകാലത്ത് സ്വരുക്കൂട്ടിയ സമ്പാദ്യം ഉപയോഗിച്ച് പടുത്തുയർത്തിയ സ്വന്തം വീട്ടിൽ ഒരുദിനം പോലും താമസിക്കാൻ കഴിഞ്ഞില്ലെങ്കിലും അന്ത്യയാത്രക്കായി റിജേഷിന്റെയും ജിഷിയുടെയും ചേതനയറ്റ ശരീരങ്ങൾ വീടണഞ്ഞു. തിങ്കളാഴ്ച രാവിലെ 8 മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി 11 മണിയോടെ കണ്ണമംഗലം ചേറൂർ ചണ്ണയിലെ പുതു ഗൃഹത്തിലെത്തിക്കുകയായിരുന്നു.

11 വർഷമായി വിദേശത്തു ജോലി നോക്കുന്ന കാളങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) ദമ്പതികൾ സ്വന്തം വീട്ടിൽ താമസിക്കാനുള്ള സ്വപ്നം ബാക്കിയാക്കിയാണ് കഴിഞ്ഞ ദിവസം ദുബായിലെ താമസ സ്ഥലത്ത് ഫ്‌ളാറ്റിന് തീപിടിച്ച് ദാരുണമായി മരിച്ചത്. മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തറവാട് വീട്ടിലെ കുടുംബശ്മശാനത്തിൽ 12 മണിയോടെ മറവു ചെയ്തു.


വിഷുവിനു ഗൃഹപ്രവേശം നടത്താനൊരുങ്ങിയ വീട്ടിൽ കോടി പുതച്ചു കിടക്കുന്ന ദമ്പതികളെ കണ്ട ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിതുമ്പലുകളടക്കാനായില്ല. മൃതദേഹങ്ങൾ വീട്ടിലെത്തിയതോടെ നൂറു കണക്കിന് ആളുകൾ അന്തിമോപചാരമർപ്പിക്കാനെത്തി.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ബന്ധുവിൻറെ വിവാഹത്തിനായി ഇവർ അവസാനം നാട്ടിലെത്തിയത്. വിവാഹാഘോഷം കഴിഞ്ഞു ജോലി സ്ഥലത്തേക്കു മടങ്ങി പോവുകയും ചെയ്തു. ദുരന്ത​സ​മ​യ​ത്ത്​ ര​ണ്ടു​പേ​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു എ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. വി​ഷു ആ​യ​തി​നാ​ൽ റി​ജേ​ഷ്​ ഓ​ഫി​സി​ൽ പോ​യി​രു​ന്നി​ല്ല. ശ​നി​യാ​ഴ്ച​യാ​യ​തി​നാ​ൽ ജി​ഷി​യു​ടെ സ്കൂ​ളും അ​വ​ധി​യാ​യി​രു​ന്നു.

ദുബൈയിൽ പ്രവാസികളും റിജേഷിന്റെ പിതൃസഹോദര പുത്രന്മാരുമായ വിപിൻ, വിബീഷ്, സനോജ് എന്നിവരും മൃതദേഹത്തെ അനുഗമിച്ചു നാട്ടിലെത്തിയിട്ടുണ്ട്.

റി​ജേ​ഷ് ജോലി ​ചെയ്യുന്ന ദേ​ര​യി​ലെ ​ഡ്രീം​ലൈ​ൻ ട്രാ​വ​ൽ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കും അ​ടു​ത്തു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും റി​ജേ​ഷി​നെ​ക്കു​റി​ച്ച്​ പ​റ​യാ​ൻ ന​ല്ല വ​ർ​ത്ത​മാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ്. ദു​ബൈ ക്ര​സ​ന്‍റ്​ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ജി​ഷി ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ വു​ഡ്​​ലം പാ​ർ​ക്ക്​ സ്കൂ​ളി​ലേ​ക്ക്​ മാ​റി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ്​​കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ​യും പ്രി​യ​പ്പെ​ട്ട ടീ​ച്ച​റാ​യി​രു​ന്നു. അ​ഞ്ച്​ വ​ർ​ഷ​ത്തോ​ളം ക്ര​സ​ന്‍റ്​ സ്കൂ​ളി​ലാ​യി​രു​ന്നു. ഇം​ഗ്ലീ​ഷ്​ അ​ധ്യാ​പി​ക​യാ​യി​രു​ന്നു ജി​ഷി പ്രൈ​മ​റി കു​ട്ടി​ക​ൾ​ക്കാ​യി​രു​ന്നു ക്ലാ​സെ​ടു​ത്തി​രു​ന്ന​ത്.


Tags:    
News Summary - Dubai apartment fire: Bodies of Malayali couple Rijesh and Jishi reached at new house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.