മന്തിക്കടയിലെത്തിയ കുടുംബത്തെ മദ്യലഹരിയിലെത്തിയവർ മർദിച്ചു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് റെസ്റ്റൊറന്‍റിലുണ്ടായ അടിപിടിയിൽ രണ്ടംഗ സംഘം അറസ്റ്റിൽ. കുടുംബമായി ഭക്ഷണം കഴിക്കാനെത്തിയവരെ മദ്യലഹരിയിൽ എത്തിയവർ മർദിച്ചെന്നാണ് പരാതി. ഹരിഹരൻ, രാജേഷ്, മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 8.30നാണ് സംഭവം.

അബ്ദുൽ നിസാറും കുടുംബവും റെസ്റ്റൊറന്‍റിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഈ സമയം ഇവിടെയെത്തിയ പ്രതികൾ നിസാറിന്‍റെ കുട്ടികളോട് വെള്ളം എടുത്ത് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേച്ചൊല്ലി തർക്കമുണ്ടാകുകയും മദ്യപിച്ചെത്തിയവർ അബ്ദുൽ നിസാറിനെ കസേരകൊണ്ടടക്കം അടിക്കുകയുമായിരുന്നു. തടയാനെത്തിയ ഭാര്യക്കും മർദനമേറ്റു.

അടിപിടിയറിഞ്ഞ് സ്ഥലത്തെത്തിയ ഒറ്റപ്പാലം എസ്.ഐക്ക് നേരെയും കൈയേറ്റമുണ്ടായി. എസ്.ഐയെ ആക്രമിച്ചതിനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Drunk people beat up family at restaurant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.