Posted On
date_range Updated On
date_range ആമസോണിൽ ഓർഡർ ചെയ്തത് ഡ്രോൺ കാമറ; ലഭിച്ചത് 10 രൂപയുടെ ബിസ്കറ്റ്
തൃശൂർ: ഓൺലൈനിലൂടെ 3,999 രൂപയുടെ ഡ്രോൺ ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് 10 രൂപയുടെ രണ്ട് പാക്കറ്റ് ബിസ്കറ്റ്. വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്.
ആമസോണിലൂടെ ഈ മാസം ഒന്നിനാണ് കാമറ സൗകര്യമുള്ള ടോയ് ഡ്രോൺ ഓർഡർ ചെയ്തത്. ഇതിന് മുൻകൂറായി പണവും അടച്ചു.
ശനിയാഴ്ച വൈകീട്ടാണ് പാഴ്സൽ ലഭിച്ചത്. തുറന്ന് നോക്കിയപ്പോഴാണ് രണ്ട് പാക്കറ്റ് പാർലെ ജി ബിസ്കറ്റ് കണ്ടെത്തിയത്. ആമസോണിെൻറ കസ്റ്റമർ കെയറിൽ പരാതി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.