സി.എൻ. മോഹനൻ
കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.ഐ തർക്കം മുറുകി. പിണറായിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സി.പി.ഐയുടെ ശ്രമം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ രംഗത്തെത്തി.
കീഴ്‌വഴക്കങ്ങൾ ലംഘിച്ചു നിയമസഭയിൽ പ്രതിപക്ഷ ഉപനേതൃപദവി വേണം എന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത്. എന്നും മുന്നണിയിൽ സമ്മർദതന്ത്രമാണ് ഈ പാർട്ടി സ്വീകരിച്ചു വരുന്നത്. ഇടതുപക്ഷ ഐക്യം വേണമെങ്കിൽ സി.പി.എം സഹിച്ചുകൊള്ളണം എന്നാണ് ഇവരുടെ നിലപാടെന്നും മോഹനൻ ഫേസ്ബുക്കിൽ കുറിച്ചു.
‘കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പി.എം ശ്രീ ആയിരുന്നു ഇവരുടെ വിപ്ലവായുധം. ആ സമയത്ത് അകത്തുനിന്നാക്രമിച്ചു ഗവൺമെന്റിനെ നാണംകെടുത്തി. അതിന്റെ തുടർച്ചകൂടിയാണ് നിയമസഭ തോൽവി. സമ്മർദതന്ത്രത്തിൽ അനർഹമായതല്ലേ അനുഭവിക്കുന്നത് എന്ന് അവരോർക്കുന്നില്ല. എന്തോ മഹാത്യാഗം ചെയ്താണ് കേരളത്തിൽ മുന്നണിയുണ്ടാക്കാൻ കോൺഗ്രസ് ഭരണം ഉപേക്ഷിച്ചതെന്നാണ് ഭാവം.
1979-ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.ഐ കോൺഗ്രസ് മുന്നണിയിലായിരുന്നു. അന്ന് ആന്റണി കോൺഗ്രസുമായി മുന്നണിയായി മത്സരിച്ചു. എൽ.ഡി.എഫ് കേരളം തൂത്തുവാരി. അപ്പോൾ സി.പി.ഐ എൽ.ഡി.എഫിൽ അല്ല. കോൺഗ്രസ് മുന്നണിയിലാണ്, സി.പി.ഐ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചുപോന്നാണ് എൽ.ഡി.എഫ് രൂപീകരിച്ചതെന്ന അവകാശവാദം ഈ വസ്തുതക്ക് മുന്നിൽ പൊളിയും’ -മോഹനൻ കൂട്ടിച്ചേർത്തു .
സി.പി.എം നേതാവ് പിണറായി വിജയനെ ഒറ്റതിരിഞ്ഞാക്രമിക്കാനാണ് സി.പി.ഐ നീക്കം. ഇന്നുവരെയില്ലാത്ത കീഴ്വഴക്കങ്ങൾ ലംഘിച്ചു നിയമസഭയിൽ പ്രതിപക്ഷ ഉപനേതൃ പദവി തങ്ങൾക്കു വേണം എന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത്.
എന്നും മുന്നണിയിൽ സമ്മർദതന്ത്രമാണ് ഈ പാർട്ടി സ്വീകരിച്ചുവരുന്നത്. ഇടതുപക്ഷ ഐക്യം വേണമെങ്കിൽ സി.പി.എം സഹിച്ചുകൊള്ളണം എന്നാണ് ഇവരുടെ നിലപാട് ......
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പി.എം ശ്രീ ആയിരുന്നു ഇവരുടെ വിപ്ലവായുധം. ആ സമയത്ത് അകത്തുനിന്നാക്രമിച്ചു ഗവണ്മെന്റിനെ നാണംകെടുത്തി. അതിന്റെ തുടർച്ചകൂടിയാണ് നിയമസഭ തോല്‍വി. സമ്മർദ്ദതന്ത്രത്തിൽ അനര്‍ഹമായതല്ലേ സി.പി.ഐ അനുഭവിക്കുന്നത് എന്ന് അവരോർക്കുന്നില്ല.
എന്തോ മഹാത്യാഗം ചെയ്താണ് കേരളത്തിൽ മുന്നണിയുണ്ടാക്കാൻ കോൺഗ്രസ് ഭരണം ഉപേക്ഷിച്ചതെന്നാണ് ഭാവം.......
1979 ഇൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.ഐ കോൺഗ്രസ് മുന്നണിയിലായിരുന്നു .... അന്ന് ആന്റണി കോൺഗ്രസുമായി മുന്നണിയായി മത്സരിച്ചു. എൽ.ഡി.എഫ് കേരളം തൂത്തുവാരി ..... അപ്പോൾ സി.പി.ഐ എൽ.ഡി.എഫിൽ അല്ല -കോൺഗ്രസ് മുന്നണിയിലാണ്... സി.പി.ഐ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു പോന്നാണ് LDF രൂപീകരിച്ചതെന്ന അവകാശവാദം പൊളിയുന്നു ഈ വസ്തുതയുടെ മുന്നിൽ .....
പിന്നെ, സി.പി.ഐയുടെ ഭട്ടിൻഡ കോൺഗ്രസ് 1978 ഇൽ തീരുമാനിച്ചിട്ടും കോൺഗ്രസ് മുന്നണിയിൽ വിട്ടുപോരാൻ എന്തേ ഒരു വർഷം താമസിച്ചത് ?
ഓ ലോകത്തിലെ ഏക പ്യൂരിറ്റൻ കമ്യൂണിസ്റ്റ് പാർട്ടി സി.പി.ഐ ആണല്ലോ ... 2ലക്ഷം വോട്ടുള്ള അസംബ്ലി മണ്ഡലങ്ങളിൽ ഒരു 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലമുണ്ട് സർ നമ്മുടെ സി.പി.ഐക്ക് ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.