ആലുവ-പറവൂർ റോഡിലെ മാളികംപീടികയിൽ ടാറ്റാ പോപ്പുലർ മെഗാ മോട്ടോഴ്സിന് മുന്നിൽ ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധിക്കുന്ന ബസ്സുടമ ജോമി ദേവസ്യ
ആലുവ: ആലുവ -പറവൂർ റോഡിലെ മാളികംപീടികയിൽ ടാറ്റാ പോപ്പുലർ മെഗാ മോട്ടോഴ്സിന് മുന്നിൽ കമ്പനിക്കെതിരെ ഓണദിവസം ബസ്സുടമയുടെ പ്രതിഷേധം. മുമ്പ് ബസിന്റെ മുന്നിൽ പ്രതീകാത്മകമായി കുരിശിലേറി സമരം ചെയ്ത ആലുവ ചുണങ്ങംവേലി സ്വദേശിയായ ജോമി ദേവസ്യ എന്ന ബസുടമ, ഓണദിവസത്തിൽ ടാറ്റാ ഷോറൂമിന്റെ മുന്നിൽ ശവപ്പെട്ടിയിൽ കിടന്നാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.
വാഹനം വാങ്ങി ഒന്നര വർഷത്തിനിടെ നൂറിലധികം തവണ തകരാറുകൾ മൂലം ഷോറൂമിൽ സർവിസിന് എത്തിക്കേണ്ടി വന്നതായി ബസുടമ പറയുന്നു. BS6 916 മോഡലായ ഈ വാഹനത്തിൽ ‘ആഡ് ബ്ലൂ (AdBlue)’ സൈലൻസറിൽ കരി കെട്ടുന്നത് മൂലം എൻജിന് തകരാർ സംഭവിക്കുകയും വഴിയിൽ വാഹനം പണിമുടക്കുകയും ചെയ്യുന്നു. ഒമ്പത് കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്തിരുന്നിടത്ത് വെറും നാല് കിലോമീറ്റർ മാത്രമാണ് ലഭിക്കുന്നത്. ഇതുമൂലം ഡീസൽ ഇനത്തിൽ മാത്രം ലക്ഷക്കണക്കിന് രൂപയുടെ അധിക ബാധ്യതയുണ്ടായെന്ന് ജോമി ദേവസ്യ പറയുന്നു.
പുതിയ ബസുകള്‍ നിരന്തരം തകരാറിലായതിനെ തുടർന്നാണ് ഷോറൂമിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തുന്നത്. ബസുകളുടെ ടര്‍ബോ ചാര്‍ജര്‍, എൻജിന്‍, ഗിയര്‍ബോക്‌സ് എന്നിവക്ക് നിരന്തരം പ്രശ്‌നങ്ങള്‍ സംഭവിക്കുന്നതായും ഇതുമൂലം ആഴ്ചയില്‍ പലതവണ ബസുകള്‍ ഷോറൂമില്‍ കയറ്റേണ്ടി വന്നുവെന്ന് ജോമി പറയുന്നു. ഒടുവിൽ രണ്ടു ബസുകളും ഷോറൂമിന് മുന്നിൽ കൊണ്ടുവന്ന് നിർത്തിയിട്ടാണ് ഒറ്റയാൾ സമരം നടത്തിവന്നത്.
തകരാറുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ കമ്പനിയെ സമീപിച്ചെങ്കിലും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും ജോമി പറയുന്നു. സര്‍വിസുകള്‍ മുടങ്ങി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും വാഹനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ടാറ്റ കമ്പനി കൃത്യമായ പരിഹാരം കാണുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുമാണ് ജോമിയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.