Posted On
date_range Updated On
date_range വഴിയിൽനിന്ന് കിട്ടിയ മദ്യം കഴിച്ച യുവാക്കൾക്ക് ശാരീരികാസ്വാസ്ഥ്യം; മൂന്നുപേർ ആശുപത്രിയിൽ
ഇടുക്കി: വഴിയിൽനിന്ന് കിട്ടിയ മദ്യം കഴിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത. അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവര്‍ക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
അടിമാലിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ആരോഗ്യ നില മോശമായതിനെ തുടർന്ന് മൂവരെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒരാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഴിയിൽ കിടന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്നാണ് യുവാക്കൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
അടിമാലി അപസരക്കുന്ന് വെച്ച് യുവാക്കളുടെ സുഹൃത്തിനാണ് മദ്യകുപ്പി ലഭിച്ചത്. സുഹൃത്ത് കുപ്പി യുവാക്കൾക്ക് കൈമാറി. മൂവരും മദ്യം കഴിച്ചയുടൻ തന്നെ ഛർദി തുടങ്ങി. പിന്നാലെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കും നില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.