മാലിന്യം നിറഞ്ഞ് ഓടകൾ അടഞ്ഞു; മഴയിൽ വല്ലാർപാടം പാതയുടെ കളമശ്ശേരി കവാടത്തിൽ വെള്ളക്കെട്ട്, വാഹനങ്ങൾ കുടുങ്ങി

കളമശ്ശേരി: വേനൽ മഴയിൽ വല്ലാർപാടം പാതയുടെ കളമശ്ശേരി കവാടത്തിൽ വെള്ളക്കെട്ട്. ആലുവ കളമശ്ശേരി ഭാഗങ്ങളിൽനിന്ന് വല്ലാർപാടം പാതയിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടത്തിലാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത നിലയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. വെള്ളം ഒഴുകിപ്പോകുന്ന ഓടകൾ മാലിന്യങ്ങളാൽ അടഞ്ഞതിനാലാണ് വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി 8.15ഓടെയാണ് കളമശ്ശേരി ഭാഗത്ത് മഴ തുടങ്ങിയത്. ഒരു മണിക്കൂർ മഴ തുടർന്നതോടെയാണ് പ്രദേശം വെള്ളക്കെട്ടിലായത്. വെള്ളം ഉയർന്നതോടെ കളമശ്ശേരി മുതൽ ആലുവ മുട്ടം വരെ ദേശീയ പാതയിൽ രാത്രി രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. വെള്ളക്കെട്ടുണ്ടായ ഭാഗത്ത് വെളിച്ചമില്ലാത്തതിനാൽ അറിയാതെ ഓടിച്ചു വന്ന ചെറുവാഹനങ്ങൾ കുടുങ്ങി. വെള്ളം കയറി കേടായ ചരക്ക് ലോറിയും കാറടക്കമുള്ള വാഹനങ്ങളും വെള്ളക്കെട്ടിൽ കിടക്കുകയാണ്. മഴ മാറി നേരം പുലർന്നിട്ടും വെള്ളം റോഡിൽ കെട്ടിക്കിടക്കുകയാണ്. വല്ലാർപാടം ഭാഗത്തേക്ക് തിരിയേണ്ട വാഹനങ്ങൾ മറ്റു വഴികളെ ആശ്രയിച്ചാണ് കടന്നു പോകുന്നത്. വെള്ളം ഉയർന്നതോടെ പ്ലാസ്റ്റിക് കവറിൽ തള്ളിയ മാലിന്യം റോഡിലാകെ പരന്ന് കിടക്കുകയാണ്.


Tags:    
News Summary - Drains are clogged with garbage; Due to the rain, the Kalamassery entrance of the Vallarpadam Path is waterlogged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.