ഡോ. നവജ്യോത് ഖോസ പുതിയ ലേബർ കമീഷണർ

തിരുവനന്തപുരം: ഡോ. നവജ്യോത് ഖോസ പുതിയ ലേബർ കമീഷണറായി ചുമതലയേറ്റു. തിരുവനന്തപുരം ജില്ല കലക്ടറായിരുന്നു. തൃശൂർ അസിസ്റ്റന്റ് കലക്ടറായി സർവീസിൽ പ്രവേശിച്ച നവജ്യോത് ഖോസ തലശേരി സബ്കലക്ടർ, ഫുഡ് സേഫ്റ്റി കമീഷണർ,മെഡിക്കൽ സർവീസസ് എം.ഡി, നാഷനൽ ആയുഷ്മിഷൻ എം.ഡി എന്നീ ചുമതലകളും നിർവഹിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ മികച്ച കലക്ടർക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കലക്ടറായിരിക്കേയുള്ള മികച്ച പ്രവർത്തനങ്ങളുടെ ഫലമായി ഭൂഗർഭ ജല സംരക്ഷണത്തിനുള്ള കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നാഷനൽ വാട്ടർ അവാർഡും കുട്ടികളിലെ ഡ്രഗ് ഡി അഡിക്ഷൻ പ്രവർത്തനങ്ങൾക്ക് നാഷനൽ കമീഷൻ ഫോർ ചൈൽഡ് റൈറ്റ് പ്രൊട്ടക്ഷൻ തിരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച 20 ജില്ലകളിലൊന്നെന്ന ബഹുമതിയും തിരുവനന്തപുരത്തെ തേടിയെത്തി.

പഞ്ചാബ് സ്വദേശിയായ നവജ്യോത് ഖോസ 2012 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥയാണ്. അമൃത്‌സർ ഗവ. ഡെന്റൽ കോളജിൽ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. ഭർത്താവ് ഡോ. ലാൽജീത് സിങ് ബ്രാഡ്.

Tags:    
News Summary - Dr. Navjot Khosa is the new Labor Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.